Sunday, February 13, 2011

12. ഒരു അശ്രദ്ധയെ പറ്റി

Wednesday, May 19, 2010

കോഴിക്കോട് - പാലക്കാട് പാതയിലൂടെ എന്‍റെ ആള്‍ട്ടോ കാര്‍ പാഞ്ഞു വരികയാണ്. മൂത്ത മകന്‍ ബിജു വാഹനം ഓടിക്കുന്നു. ഞങ്ങള്‍ ഓരോ കാര്യങ്ങള്‍ സംസാരിക്കുന്നുമുണ്ട്.

കല്ലടിക്കോട് കഴിഞ്ഞു. ഒരു വളവ് തിരിഞ്ഞതും രണ്ട് രണ്ടര വയസ്സ് പ്രായമുള്ള ഒരു കുരുന്നു പയ്യന്‍ റോഡിന്ന് നടുവിലായി നില്‍ക്കുന്നു. പറ്റെ വെട്ടിയ മുടി. മെലിഞ്ഞു നീണ്ട ശരീരം. അരയില്‍ ഒരു കറുത്ത ചരട് മാത്രമേയുള്ളു.

മകന്‍ പെട്ടെന്ന് വാഹനം നിര്‍ത്തി. ഹോണടിച്ചതും കുട്ടി കാറിനെ നോക്കി നന്നായിട്ടൊന്ന് ചിരിച്ചു. ഞാന്‍ നോക്കുമ്പോള്‍ എതിരെ നല്ല വേഗത്തില്‍ ഒരു ലോറി പാഞ്ഞു വരുന്നു. മകന്‍ ലൈറ്റിട്ട് കാണിച്ചു. ഞാന്‍ ഡോറിലൂടെ കയ്യിട്ട് റോഡിലേക്ക് ചൂണ്ടിക്കാട്ടി കുട്ടിയെ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തി. അയാള്‍ പൊടുന്നനെ വാഹനം നിര്‍ത്തി. മാത്രമല്ല എതിരെ വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഹെഡ് ലൈറ്റിടുകയും ചെയ്തു.

സെക്കന്‍ഡുകള്‍ക്കകം ഇരു ഭാഗത്തും വാഹനങ്ങള്‍ നിറഞ്ഞു. എന്തോ പന്തികേട് തോന്നിയിട്ടാവണം കുട്ടി പതിയെ നടന്ന് പാത കടന്ന് ചുവട്ടിലേക്കിറങ്ങി. ആ നിമിഷം വയസ്സായ ഒരു സ്ത്രി ഓടി വന്ന് കുട്ടിയെ എടുത്തു.

' കുട്ടിയെ പാതയിലും വിട്ട് എവിടെയെങ്കിലും ചെന്ന് നില്‍ക്കുന്നോ ' എന്ന് ആരോ അവരെ ശകാരിച്ചു.

' ഞാന്‍ ഒന്ന് മുറുക്കാന്‍ വാങ്ങാന്‍ കടയിലേക്ക് കയറിയതേയുള്ളു. അപ്പഴക്കും കണ്ണ് തപ്പിച്ച് നീ റോഡില്‍ കേറി അല്ലേ ' എന്നുംപറഞ്ഞ് അവര്‍ കുട്ടിയെ തെരുതെരെ ചുംബിച്ചു.

' അസ്സലായി മുത്ത്യേമ്മേ, ഇങ്ങിനെ നിങ്ങള് കുട്ട്യേ നോക്ക്യാല്‍ അത് ഉള്ളീം മുളകും കൂടി ചമ്മന്തി അരച്ച മാതിരി ആയി റോഡില്‍ കിടക്കും. ' എന്നാരോ അവരെ ഓര്‍മ്മിപ്പിച്ചു.

ആ പറഞ്ഞതിലെ നര്‍മ്മരസം മനസ്സിലായിട്ടോ എന്തോ കുട്ടി അവരുടെ തോളത്തിരുന്ന് കുലുങ്ങി കൊണ്ട് പുഞ്ചിരി തൂകി.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 66,67 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )

2 comments:

കൂതറHashimܓ said...

മ്മ്..

keraladasanunni said...

നന്ദി, ഹാഷിം .

No comments:

Post a Comment