Sunday, February 13, 2011

5. അന്നും ഇന്നും

Saturday, September 5, 2009

സ്വന്തം താല്‍പ്പര്യം സാധിച്ചെടുക്കാന്‍ പണ്ടും ആയുധം ഏന്തുന്നവരുടെ സേവനം ആവശ്യക്കാര്‍ ഉപയോഗിച്ചിരുന്നു. അത്തരം ആയുധധാരികള്‍ തുല്യ ബലവാനും അഭ്യാസിയും ആയുധം കയ്യിലുള്ളവനും ആയ എതിരാളിയെ അങ്കത്തട്ടില്‍ നേരിട്ടു. ഒരാളുടെ മരണത്തില്‍ കലാശിക്കുന്ന അന്നത്തെ രീതി പ്രാകൃതമെന്ന് നമ്മള്‍ ആക്ഷേപിച്ചു.

എന്നാല്‍ ഇന്നോ? ഇന്നും എതിരാളിയെ ഇല്ലായ്മ ചെയ്യാന്‍ പണം നല്‍കി ആയുധധാരികളുടെ സേവനം ലഭ്യക്കുന്ന രീതിയുണ്ട്. ഒന്ന് പൊരുതാന്‍ പോലും കഴിവില്ലാത്ത നിരായുധനായ ഇരയെ ഇല്ലാതാക്കി ഭംഗിയായി അവര്‍ കൃത്യം നിര്‍വഹിക്കുന്നു.

കാലം പോയ പോക്കേ.

(

3 comments:

comiccola said...

kollaam......:)

ramanika said...

innu athinu naam" quotation" ennu parayunnu .......

keraladasanunni said...

അഭിപ്രായം രേഖപ്പെടുത്തിയ comiccola ക്കും ramanika ക്കും നന്ദി.
palakkattettan

No comments:

Post a Comment