Sunday, April 3, 2011

തിരൂര്‍ ബ്ലോഗ് മീറ്റ് - 17 ഏപ്രില്‍ 2011.

കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ പലവട്ടം തുഞ്ചന്‍ പറമ്പിന്ന് മുന്നിലൂടെ എനിക്ക് പോകേണ്ടി വന്നിട്ടുണ്ട്.പക്ഷെ ഒരേയൊരു പ്രാവശ്യം മാത്രമേ അവിടെ പോവാന്‍ കഴിഞ്ഞിട്ടുള്ളു. വെട്ടു കല്ലില്‍ പണി കഴിച്ചിട്ടുള്ള മതില്‍ക്കെട്ടിനുള്ളില്‍ മലയാള ഭാഷയുടെ പിതാവിന്‍റെ സ്മരണകള്‍ ഉറങ്ങുന്നു. ഈ സ്ഥലം ബ്ലോഗ് മീറ്റിന്ന് വേദിയായി തിരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമായി.

എന്‍റെ അറിവില്‍ മീറ്റ് നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സൌകര്യപ്രദമെന്ന് തോന്നിയ മാര്‍ഗ്ഗം ചുവടെ കൊടുക്കുന്നു.

മീറ്റ് നടക്കുന്ന സ്ഥലത്തേക്ക് എത്താനുള്ള വഴികള്‍ :-

ട്രെയിന്‍ സൌകര്യങ്ങള്‍ :-

വടക്കു നിന്ന് വരുന്നവര്‍ക്ക് :-

1. കോഴിക്കോട് നിന്ന് രാവിലെ 5.15 മണിക്ക് പുറപ്പെടുന്ന കോഴിക്കോട് - കൊയമ്പത്തൂര്‍ പാസ്സഞ്ചറില്‍ വരുന്ന പക്ഷം രാവിലെ 6.30 ന്ന് തിരൂര്‍ സ്റ്റേഷനില്‍ എത്താം.
2. കണ്ണൂരില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് പോവുന്ന ഫാസ്റ്റ് പാസ്സഞ്ചര്‍ ട്രെയിനില്‍ വരുന്ന പക്ഷം കാലത്ത്9.30 ന്ന് തിരൂരിലെത്താം.

തെക്ക് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് :-

1. ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം - മംഗലാപുരം ട്രെയിനില്‍ വരുന്ന പക്ഷം രാവിലെ 5.30 ന്ന്തിരൂരിലെത്താം. ( രാത്രി 8.10 ന്ന് പുറപ്പെടുന്ന 16348 മംഗലപുരം - തിരുവനന്തപുരം ട്രെയിനില്‍തിരിച്ചു പോവാനും സാധിക്കും )
2. തൃശ്ശൂരില്‍ നിന്ന് രാവിലെ പുറപ്പെടുന്ന തൃശ്ശൂര്‍ - കണ്ണൂര്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ വരുന്നവര്‍ക്ക് രാവിലെ8.45 ന്ന് തിരൂരില്‍ എത്താം.

പാലക്കാട് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് :-

രാവിലെ 5.40 ന്ന് ഒലവക്കോട് നിന്ന് നിലമ്പൂരിലേക്ക് പോവുന്ന പാസ്സഞ്ചര്‍ ടെയിനില്‍ ഷൊര്‍ണ്ണൂരിലെത്തി അവിടെ നിന്നും മേല്‍ കാണിച്ച തൃശ്ശുര്‍ - കണ്ണൂര്‍ പാസ്സഞ്ചറില്‍ മാറി കേറി തിരൂരിലെത്താം. ( പാലക്കാട്നിന്നും തിരൂരിലേക്ക് നേരിട്ട് ടിക്കറ്റ് എടുക്കുന്നതാണ് നല്ലത്. ഷൊര്‍ണ്ണൂരിലിറങ്ങി ടിക്കറ്റ് വാങ്ങാനുള്ള സമയം കിട്ടില്ല )

റോഡ് മാര്‍ഗ്ഗം വരാനുള്ള വഴികള്‍ :-

വടക്ക് നിന്നുള്ളവര്‍ക്ക് :-

ഹൈവേ വഴി വരുന്ന പക്ഷം കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്ന് തിരിഞ്ഞ് വൈലത്തൂര്‍ വഴി തിരൂരിലെത്താം. പരപ്പനങ്ങാടി, താനൂര്‍ വഴിക്കും തിരൂരിലെത്താവുന്നതാണ്.

തെക്ക് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് :-

തൃശ്ശൂര്‍ കുന്നംകുളം എടപ്പാള്‍ വഴി വരാം.

പാലക്കാട് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് :-

1. ഒറ്റപ്പാലം , പട്ടാമ്പി, കൊപ്പം,വളാഞ്ചേരി, പുത്തനത്താണി, വൈലത്തൂര്‍ വഴി.
2. കോങ്ങാട്, ചെര്‍പ്പുളശ്ശേരി, കൊപ്പം വളാഞ്ചേരി, പുത്തനത്താണി, വൈലത്തൂര്‍ വഴി.
3. കോഴിക്കോട് ബസ്സുകളില്‍ വരുന്നവര്ക്ക് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരൂരിലേക്ക് ബസ്സ് കിട്ടുന്നതാണ്.

( തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും തുഞ്ചന്‍ പറമ്പിലേക്ക്ഓട്ടോറിക്ഷയിലെത്താം.ദൂരം 2 കിലോമീറ്ററില്‍ താഴെ ).

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ സൌകര്യപ്രദമായ മറ്റു മാര്‍ഗ്ഗങ്ങള്‍ അറിവുള്ളവര്‍ ദയവായി അഭിപ്രായം രേഖപ്പെടുത്തുക.







12 comments:

  1. തിരൂരിൽ നിന്ന് അരമണിക്കൂർ-ഒരു മണിക്കൂർ ദൂരത്തിൽ ഉള്ള ടൌണുകൾ ഏതൊക്കെയാണ്?

    ReplyDelete
  2. വളാഞ്ചേരി , കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, മലപ്പുറം എന്നീ സ്ഥലങ്ങള്‍ ഈ സമയപരിധിയില്‍ എത്താവുന്ന ഇടങ്ങളാണ്.

    ReplyDelete
  3. 7:40nu mannikku kuttipurathu ninnu local passenger und

    8:15nu tirur ethum

    ReplyDelete
  4. jabiredappal,
    ശരിയാണ്. എടപ്പാള്‍, കുറ്റിപ്പുറം, തിരൂര്‍ റോഡ് മാര്‍ഗ്ഗവും , കുറ്റിപ്പുറത്ത് നിന്ന് ട്രെയിനും സൌകര്യപ്രദം തന്നെ.

    ReplyDelete
  5. ഞാന്‍ കോട്ടയത്ത് നിന്നാണ് വരാന്‍ ഉദ്ദേശിക്കുന്നത്,ട്രെയിന്‍ മാര്‍ഗം ഉണ്ടെങ്കിലും റിസര്വേഷന്‍ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്,അതിനാല്‍ ബസ്സില്‍ വരാന്‍ ഉദ്ദേശിക്കുന്നു,അങ്ങനെയെങ്കില്‍ ഞാന്‍ എവിടെയാണ് വരേണ്ടത്?ഏതു ബസ്സില്‍,കുറ്റിപുറത്തു എത്തുന്നതാണ് ഉചിതം എന്ന് ചില പറഞ്ഞു,അവിടെ നിന്നും എപ്പോഴും ബസ് തിരൂരിലേക്ക് ഉണ്ടാകുമോ?

    കുറ്റിപ്പുറത്ത് എത്താനുള്ള റോഡ്‌ മാര്‍ഗങ്ങള്‍ ഏതൊക്കെ?ബസ് യാത്ര കുഴപ്പമില്ലല്ലോ അല്ലേ?

    ReplyDelete
  6. കുറ്റിപ്പുറത്ത് നിന്ന് ധരാളം ബസ്സുകള്‍ ഉണ്ട്. കോഴിക്കോട് ബസ്സില്‍ വന്ന് പുത്തനത്താണിയില്‍ ഇറങ്ങിയാല്‍ അവിടെ നിന്നും ബസ്സ് കിട്ടും. കുറ്റിപ്പുറമാണ് കൂടുതല്‍ സൌകര്യപ്രദം.അങ്കമാലി, തൃശ്ശൂര്‍ , എടപ്പാള്‍ വഴി കുറ്റിപ്പുറത്തെത്താം.

    ReplyDelete
  7. തികച്ചും ഉപകാരപ്രദം!

    ReplyDelete
  8. തെക്കുഭാഗത്തുനിന്ന് റോഡ് മാർഗ്ഗം ഒരു വാഹനം സ്വയം ഓടിച്ച് വരുന്നവർ എങ്ങനെ വരണമെന്ന് പറയാമെങ്കിൽ അക്കൂട്ടർക്കും ഉപയോഗപ്രദമാകും.

    ReplyDelete
  9. തെക്കുഭാഗത്തുനിന്നും വാഹനമോടിച്ചുവരുന്നവർ ഹൈവ വഴി ചങ്കുവെട്ടി ജംഗ്ഷനിൽ വന്നശേഷം തിരൂരിലേക്ക് നേരെ പോകാവുന്നതാണ്. (കോട്ടക്കൽ തിരൂർ റൂട്ട്)

    ReplyDelete
  10. തൃശ്ശൂരുനിന്നു വരുന്നവര്‍ കുന്നംകുളം, എടപ്പാല്‍ വഴി കുറ്റിപ്പുറം എത്തി അവിടെ നിന്നും തിരൂര്‍ക്ക് പോവുക. കുറ്റിപ്പുറത്തുനിന്നും പത്തുമിനിട്ട് ഇടവേളയില്‍ തിരൂര്‍ക്ക് ബസ്സുണ്ട് .

    ReplyDelete
  11. നല്ല വഴികാട്ടിയായി കേട്ടൊമാഷെ

    ReplyDelete