Wednesday, July 13, 2011

ഭക്തിയുടെ റേറ്റിങ്ങ് - മിനി കഥ

'' കലിയുഗ വരദാ. കഴിഞ്ഞ അമ്പത് കൊല്ലങ്ങളായി ഭഗവാനെ മുടങ്ങാതെ വന്ന് കാണാറുണ്ട്. ഇതു വരെ പറഞ്ഞു കേള്‍ക്കാത്ത എത്രയെത്ര അത്ഭുത കര്‍മ്മങ്ങളാണ് ഭഗവാന്‍ ഭക്തര്‍ക്കായി ചെയ്തിട്ടുള്ളത്. എങ്കിലും അതൊക്കെ അറിയാന്‍ സീരിയലുകാര്‍ അവതരിപ്പിക്കേണ്ടി വന്നു എന്നൊരു സങ്കടമുണ്ട് '' തൊഴുതു നില്‍ക്കുമ്പോള്‍ ഗുരുസ്വാമി ഭഗവാനോട് പരിഭവം പറഞ്ഞു.

'' അതാലോചിച്ച് വിഷമിക്കേണ്ടാ. ഇതു പോലെ ആരെങ്കിലും വന്ന് പറയുമ്പോഴാണ് ഞാന്‍ തന്നെ അതൊക്കെ അറിയുന്നത് '' ശ്രീകോവിലില്‍ നിന്ന് ഭഗവാന്‍ അരുളി '' സാരമാക്കണ്ടാ. റേറ്റിങ്ങ് കൂട്ടാന്‍ വേണ്ടി ചെയ്യുന്നതല്ലേ അവര്‍ ''.

14 comments:

  1. ഇത് കൊള്ളാം, നല്ല നര്‍മ്മം..ഹ..ഹ..ഹ..

    ReplyDelete
  2. വളരെ നന്ദി. സാര്‍ , ഈ സീരിയലുകാര്‍ എന്തൊക്കെയാണ് പടച്ച് വിടുന്നത്.

    ReplyDelete
  3. ഹാ.. ഹാ.. ഹാ.. ഇതു കലക്കീട്ടോ....!!
    സ്വാമിയേ ശരണമയ്യപ്പാ....

    ReplyDelete
  4. വി. കെ ,

    ഭക്തിയുടെ പേരില്‍ പടച്ചു വിടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ തോന്നി പോകുന്നതാണ്.

    ReplyDelete
  5. നല്ല നര്‍മ്മം. ഭാവുകങ്ങള്‍.

    ReplyDelete
  6. അവര്‍ക്കും jeevikande ?

    ReplyDelete
  7. സുലേഖ,

    വളരെ നന്ദി. തീര്‍ച്ചയായും. അവര്‍ക്കും ജീവിക്കണം.

    ( മനസ്സില്‍ തോന്നിയ ഒരു കാര്യം ഇതോടൊപ്പം ചേര്‍ക്കുന്നു. ധാരാളം അനുഭവ പരിജ്ഞാനമുള്ള നിരവധി ഗുരുസ്വാമിമാരുണ്ട്. അയ്യപ്പനെക്കുറിച്ചുള്ള എത്രയോ കഥകള്‍ അവര്‍ക്ക് പറഞ്ഞു തരാനാകും. അതിന്ന് പകരം ആസ്ഥാന കഥാകാരന്മാരെ ഏല്‍പ്പിക്കുമ്പോഴാണ് വികലമായ സൃഷ്ടികള്‍ ഉണ്ടാവുന്നത് ).

    ReplyDelete
  8. നല്ല ആശയം ...മിനി കഥ നന്നായിട്ടുണ്ട് ..!

    ReplyDelete
  9. പുതിയ സീരിയലിൽ ചിലപ്പോൾ അയ്യപ്പ സ്വാമിയെ “കലിയുഗ ഭരതാ”എന്നൊക്കെ വിളിച്ചാലും അൽഭുതപ്പെടേണ്ട അല്ലേ? നല്ല സന്ദേശം ഉണ്ണി സാറേ.... ആശംസകൾ. സ്നേഹപൂർവ്വം വിധു

    ReplyDelete
  10. Dr. P. Malankot


    വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് വളരെ നന്ദി.

    ReplyDelete
  11. faisu madeena,

    സന്തോഷം അറിയിക്കുന്നു.

    വിധുചോപ്ര,

    ശരിയാണ്. കലിയുഗ വരദനെ കലിയുഗ ഭരതന്‍ എന്ന് പറയാന്‍ ഇവര്‍ മടി കാണിക്കില്ല.

    ReplyDelete
  12. ഭഗവാന്റെ റേറ്റിങ്ങ് കൂടിയപ്പോ സീരിയലുകാരും കൂട്ടാൻ തുടങ്ങുന്നു. (ചേട്ടാ ഈ വേഡ് വെരിഫിക്കേഷൻ കളയാമോ. കമന്റിടാൻ സൌകര്യമായിരിക്കും.)

    ReplyDelete
  13. ഇതൊരു വല്ലാത്ത റേറ്റിങ്ങായി പോയല്ലോ ഭായ്

    ReplyDelete
  14. കുമാരന്‍,
    അതെ. സീരിയലുകാര്‍ റേറ്റിങ്ങ് കൂട്ടുന്നുണ്ട്.

    മുരളി മുകുന്ദന്‍ , ബിലാത്തിപട്ടണം,
    റേറ്റിങ്ങ് എന്നും പറഞ്ഞ് എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്

    ReplyDelete