Sunday, August 7, 2011

മൂന്നാമത്തെ നാഴികക്കല്ല്.

ഞാന്‍ ബ്ലോഗ് ആരംഭിച്ച് ഈ വരുന്ന ആഗസ്റ്റ് 10 ന്ന് മൂന്ന് കൊല്ലം തികയുന്നു. '' റെക്കന്‍റേഷന്‍ ''' എന്ന പേരില്‍ ഒരു കഥയുമായിട്ടാണ് ബ്ലോഗിലെ എന്‍റെ അരങ്ങേറ്റം. '' മാണിക്കന്‍ '' എന്ന് പേരുള്ള വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു ചെറുപ്പക്കാരനായിരുന്നു ആ കഥയിലെ ഒരു കഥാപാത്രം . അതേ കഥാപാത്രത്തെ വെച്ച് 17 കഥകള്‍ എഴുതിയപ്പോഴാണ് അനുഭവക്കുറിപ്പുകള്‍ എഴുതണം എന്ന തോന്നല്‍ ഉണ്ടായത്. അങ്ങിനെ കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ ബ്ലോഗില്‍ ഇടം പിടിച്ചു. പിന്നീട് ഇവ വെവ്വേറെ ബ്ലോഗുകളാക്കി മാറ്റി. ഇതിനകം 54 അനുഭവക്കുറിപ്പുകളും 46 മാണിക്കന്‍ കഥകളും ബ്ലോഗില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. '' പലതും ചിലതും '' എന്ന പേരിലുള്ള ഈ ബ്ലോഗിലും 21 പോസ്റ്റുകള്‍ ആയി കഴിഞ്ഞു.

ബ്ലോഗിലെ ഒന്നാം പിറന്നാള്‍ ആവുന്ന സമയത്താണ് '' ഓര്‍മ്മത്തെറ്റുപോലെ '' എന്ന പേരില്‍ ഒരു നോവല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 133 അദ്ധ്യായങ്ങളുള്ള ആ നോവല്‍ 2011 ഏപ്രില്‍ മാസത്തില്‍ മുഴുമിച്ചു. ഇപ്പോള്‍ '' നന്മയിലേക്ക് ഒരു ചുവടുവെപ്പ് '' എന്ന പേരില്‍ വേറൊരു നോവല്‍ പ്രസിദ്ധീകരിച്ചു വരുന്നു. ഇതിനകം 13 അദ്ധ്യായങ്ങള്‍ ബ്ലോഗില്‍ ഇടം പിടിച്ചു കഴിഞ്ഞു. മൂന്നാമത് ഒരു നോവല്‍ കൂടി എഴുതാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന നോവല്‍ തീരുന്ന മുറയ്ക്ക് അത് പബ്ലിഷ് ചെയ്യണമെന്നാണ് ഉദ്ദേശം.

അറുപതാം വയസ്സില്‍ തുടങ്ങിയ ബ്ലോഗെഴുത്ത് ഈശ്വര കടാക്ഷത്താല്‍ നിര്‍ബ്ബാധം തുടര്‍ന്നു പോവാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപാടുപേര്‍ എനിക്ക് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി പറയുന്നതോടൊപ്പം തുടര്‍ന്നും എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

20 comments:

  1. ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍
    ബ്ലോഗുലകത്തില്‍ മുടി ചൂടാ മന്നനായി മാറട്ടെ ..
    ആശംസകള്‍

    ReplyDelete
  2. എല്ലാ സ്നേഹാശംസകളും ഉണ്ടേ...ഉണ്ണി സര്‍ ബൂലോകത്തിനു ഒരു മുതല്‍ കൂട്ട് തന്നെ ആണ്...ഇനിയും ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു...

    ReplyDelete
  3. കലി (veejyots ) ,

    വളരെ സന്തോഷം തോന്നുന്നു. ഒരുപാട് നന്ദി.

    SHANAVAS,

    ഈ സ്നേഹത്തിന്ന് എങ്ങിനെ നന്ദി പറയണം എന്നറിയുന്നില്ല. ഈശ്വര കടാക്ഷത്തിന്നായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  4. ആയുരാരോഗയമാണ് നേരാനുള്ളത്. വൈദ്യുതി ബോർഡിൽ നിന്നും പിരിഞ്ഞെങ്കിലും,വിദ്യുത് തരംഗമായി സംവത്സരങ്ങൾ സൈബർ ലോകത്ത് തുടരാൻ ആയുസ്സും ആരോഗ്യവും, ഭാവനയും നൽകട്ടെ സർവേശ്വരൻ. എല്ലാ ഭാവുകങ്ങളും നേരുന്നു. സ്നേഹപൂർവ്വം വിധു

    ReplyDelete
  5. ഉണ്ണിസാർ...ബ്ലോഗെഴുത്തിന്റെ മൂന്നാം വാർഷികത്തിൽ എല്ലാവിധ ആശംസകളും നേരുന്നു...അറുപതാംവയസ്സിൽ തുടങ്ങിയ ബ്ലോഗെഴുത്ത്,ഇനിയും അനേകവർഷങ്ങൾ സൈബർലോകത്തിന് ഒരു മുതൽക്കൂട്ടായി തീരട്ടെ എന്നും പ്രാർത്ഥിക്കുന്നു..

    ReplyDelete
  6. ദാസേട്ടന് എല്ലാവിധ ആശംസകളും നേരുന്നു...

    ReplyDelete
  7. വിധുചോപ്ര,

    സ്നേഹത്തോടുകൂടിയ ആശംസയ്ക്ക് നന്ദി പറയുന്നു. മനസ്സില്‍ ധാരാളം കഥകള്‍ ഉറങ്ങി കിടപ്പുണ്ട്. അത് പ്രകാശിപ്പിക്കാന്‍ ഈശ്വരന്‍ സഹായിക്കണമെന്നാണ്
    പ്രാര്‍ത്ഥന.

    ഷിബു തോവാള,

    ആശംസകള്‍ക്ക് നന്ദി. കുറെ കാലം  കൂടി എഴുതണമെന്ന് എനിക്കും ആഗ്രഹമുണ്ട്

    പൊന്മളക്കാരന്‍ ,

    വളരെ നന്ദി.

    ReplyDelete
  8. എല്ലാ ആശംസകളും!!!!

    ReplyDelete
  9. ഞാന്‍ : ഗന്ധര്‍വ്വന്‍ ,

    ആശംസകള്‍ക്ക് നന്ദി.

    ReplyDelete
  10. jayarajmurukkumpuzha,
    വളരെ നന്ദി.

    ReplyDelete
  11. tudaruka.kooduthal mikacha rachanakl varatee.asamsakal

    ReplyDelete
  12. മൂന്നാം വാർഷികത്തിൽ എല്ലാ ആശംസകളും!

    ReplyDelete
  13. ഇനിയും ഒരു പാടൊരുപാട് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. ബ്ലോഗില്‍ നോവല്‍ എഴുതുന്ന അപൂര്‍വ്വം ചിലരിലൊരാള്‍ ആണ് താങ്കള്‍. അഭിനന്ദനങ്ങള്‍.

    ReplyDelete
  14. ramanika,
    ആശംസകള്‍ക്ക് നന്ദി.

    Kattil Abdul Nissar,
    വളരെ നന്ദി.

    Shukoor,
    നന്ദി. നോവലുകള്‍ എഴുതുന്ന കുറച്ചു പേരുണ്ട്.

    ReplyDelete
  15. Belated Blog Birthday wishes. Unni Sir, you have a unique and best way of writing. Pls keep writing. Best regards.

    ReplyDelete
  16. ഈ ബൂലോഗയാത്രകൾ മംഗളമായി തുടരുക...

    ReplyDelete
  17. മുരളി മുകുന്ദന്‍ , ബിലാത്തിപട്ടണം,
    ആശംസകള്‍ക്ക് നന്ദി.

    ReplyDelete