Sunday, September 11, 2011

കണ്ണൂര്‍ ബ്ലോഗ് മീറ്റ്..

ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ ഉണ്ടാവാറുള്ളതിനാല്‍ കുറച്ചു കാലമായി വീട്ടുകാര്‍ എന്നെ എങ്ങോട്ടും ഒറ്റയ്ക്ക് അയയ്ക്കാറില്ല. രണ്ടു മക്കള്‍ സ്ഥലത്തില്ലാത്തതിനാലും, വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ഒരു മകന് പറ്റാത്തതിനാലും കണ്ണൂരിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടി വന്നു.എങ്കിലും രാവിലെ മുതല്‍ മീറ്റിനെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സ് മുഴുവന്‍. ഉച്ചയോടു കൂടി ഷെറിഫ് സാറിനെ മൊബൈലില്‍ വിളിച്ചു. അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല. എന്തെങ്കിലും തിരക്കിലായിരിക്കുമെന്ന് കരുതി പൊന്മളക്കാരനെ വിളിച്ചു. അദ്ദേഹത്തോട് മീറ്റില്‍ പങ്കുകൊള്ളാന്‍ കഴിയാഞ്ഞതിലുള്ള വിഷമം പറഞ്ഞു. ഷെറിഫ് സാറിനേയും , കുമാരനേയും , ബിലാത്തി പട്ടണത്തേയും അദ്ദേഹം ഫോണിലൂടെ ബന്ധപ്പെടുത്തി.അമ്പതിലേറെ ആളുകള്‍ സന്നിഹിതരായിട്ടുണ്ടെന്ന് അറിഞ്ഞു. എല്ലാവരേയും നേരില്‍ കാണാനുള്ള അവസരം ഇല്ലാതായതിലുള്ള വിഷമമുണ്ട്. അല്ലെങ്കിലും മനസ്സ് എത്തുന്ന ഇടത്ത് ശരീരം എത്തിക്കോളണമെന്നില്ലല്ലോ. മീറ്റിനെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോകളും ബ്ലോഗില്‍ ഉണ്ടാവും എന്നൊരു ആശ്വാസമുണ്ട്. അടുത്തൊരു ബ്ലോഗ് മീറ്റില്‍ വെച്ച് എല്ലാവരേയും കാണാനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.


19 comments:

 1. മീറ്റ് വാർത്ത ചൂടോടെ വായിക്കാമെന്നു കരുതിയാ വന്നത്...
  എന്നാലും പങ്കെടുക്കാൻ കഴിയാത്തതിലുള്ള വിഷമം പോസ്റ്റിലുണ്ട്..

  ReplyDelete
 2. മീറ്റാന്‍ പറ്റാത്തതില്‍ എനിക്കും വിഷമമുണ്ട്..കേരളദാസനുണ്ണി സാര്‍ ..

  ReplyDelete
 3. Koottukaare meet cheyyan pattathathil ulla vishamam prakadam. Ennenkilum enikku pattumo ennariyilla. Naattukaaran ennathinekkal, BOmbaykkaaran, Gulfkaaran ennokke aayathukondu.

  ReplyDelete
 4. നെക്സ്റ്റ് ടൈം...

  ReplyDelete
 5. വി.കെ ,
  ഒരു മോഹഭംഗത്തെക്കുറിച്ച് എഴുതിയതാണ്.
  രഘുനാഥന്‍,
  ഇനി ഒരു അവസരത്തില്‍ കണ്ടുമുട്ടാം അല്ലേ.
  കലി (veejyots),
  അതെ. അടുത്ത പ്രാവശ്യം നമുക്ക് കാണാം.
  Dr. P. Malankot,
  ശരിയാണ്. ബ്ലോഗിലൂടെ പരിചയപ്പെട്ടവരെ കാണാനുള്ള അവസരം ഉപയോഗപ്പെടുത്താന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.
  ajith,
  തീര്‍ച്ചയായും.

  ReplyDelete
 6. പ്രിയപ്പെട്ട സര്‍, മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള താങ്കളുടെ അസൌകര്യം ഞാന്‍ എല്ലാവരെയും അനൌണ്‍സ് ചെയ്ത് അറിയിച്ചു. പൊന്മളക്കാരന്‍ വന്ന് എന്നോട് വിവരം പറഞ്ഞിരുന്നു.മോഡറേറ്ററുടെ ജോലി ഉണ്ടായിരുന്നതിനാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.ക്ഷമിക്കുമല്ലോ. അസുഖങ്ങളെല്ലാം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 7. ഷെറിഫ് സാര്‍,
  ജയന്‍ എന്നെ വിവരങ്ങള്‍ അറിയിച്ചു. മീറ്റിനെ സംബന്ധിച്ച പോസ്റ്റുകളിലെ ഫോട്ടോകളില്‍  മോഡറേറ്ററായി സാറ് നില്‍ക്കുന്നത് കണ്ടു. സുഖക്കേടിന്ന് കുറവുണ്ട്. രണ്ട് നോവലുകള്‍ എഴുതിക്കൊണ്ടിരിക്കുന്നു

  ReplyDelete
 8. മീറ്റില്‍ അല്ലങ്കിലും ഇങ്ങനെ കാണുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
  മീറ്റ്‌ ഫോട്ടോസ് ഞാനും കണ്ടിരുന്നു.
  അറിയില്ലെങ്കിലും അപ്പോഴും ജീവിതത്തില്‍ നല്ലതും നന്മകളും ആരോഗ്യവും നിറയട്ടെ എന്ന്‌ ആശംസിക്കുന്നു.
  സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 9. ഷൈജു. എ. എച്ച്.,
  നേരില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ബ്ലോഗിലൂടെ പരിചയപ്പെടാറായല്ലോ. സ്നേഹത്തോടെയുള്ള വരികള്‍ മതിയല്ലോ മനസ്സ് നിറയാന്‍ 

  ReplyDelete
 10. nice work!
  welcome to my blog
  nilaambari.blogspot.com
  if u like it join and support me

  ReplyDelete
 11. മുരളി മുകുന്ദന്‍ , ബിലാത്തിപട്ടണം,
  അതെ. വല്ലാത്ത മോഹഭംഗമായി.

  ARUN RIYAS,
  നന്ദി. ബ്ലോഗ് വായിച്ച് അഭിപ്രായം അറിയിക്കാം 

  ReplyDelete
 12. അസുഖമാനല്ലോ എല്ലാവരുടെയും മുഖ്യ വില്ലന്‍ ..അസുഖമൊക്കെ വേഗം മാറട്ടെ .ബ്ലോഗ്‌ മീറ്റുകള്‍ ഇനിയും വരുമെന്നാശ്വവസിക്കുക.

  ReplyDelete
 13. അതാണ് പ്രതീക്ഷ. സന്ദര്‍ശനത്തിന്നും അഭിപ്രായത്തിന്നും നന്ദി.

  ReplyDelete
 14. ബ്ലോഗ്‌ മീറ്റ്‌. പുതുമ ഉള്ള കാര്യങ്ങള്‍ . എല്ലാവര്ക്കും attend ചെയ്യാന്‍ പറ്റുമോ?

  ReplyDelete
 15. തീര്‍ച്ചയായും. കുറെ ബ്ലോഗര്‍മാരെ നേരിട്ട് കാണാന്‍ ലഭിക്കുന്ന അവസരമാണ് ബ്ലോഗ് മീറ്റ്. എല്ലാ ബ്ലോഗര്‍മാര്‍ക്കും മീറ്റില്‍ 
  പങ്കെടുക്കാം.

  ReplyDelete
 16. chettante asukham maran njanum prarthikunnu

  ReplyDelete
 17. Thank you Unni for your kind visit. See you

  -K A Solaman

  ReplyDelete