Friday, February 10, 2012

ടോയ്‌ലറ്റ് സാഹിത്യം - വീണ്ടും.

ബ്ലോഗ് സാഹിത്യം ടോയ്‌ലറ്റ് സാഹിത്യമാണ് എന്ന അധിക്ഷേപത്തിന്ന് ശേഷം വീണ്ടും സമാനമായ ഒരു പരാമര്‍ശം ഉണ്ടായിരിക്കുന്നു. ഇത്തവണ അത് മാതൃഭൂമി വാരികയുടെ താളുകളിലാണ്. പുസ്തകം 89, ലക്കം 49 ലെ വായനക്കാര്‍ എഴുതുന്നു എന്ന പംക്തിയില്‍ '' തകര്‍ന്നത് ആഴ്ചപ്പതിപ്പിന്‍റെ ജനോന്മുഖ ഭാവുകത്വം, പ്രതി പത്രാധിപര്‍ '' എന്ന കുറിപ്പ് നോക്കുക.

ബ്ലോഗിനെ കുറിച്ചുള്ള വരികള്‍ ഇങ്ങിനെ :-

സ്വന്തം ഇച്ഛാഭംഗം സ്കൂള്‍ കുട്ടികള്‍ മൂത്രപ്പുരയുടെ ചുവരിലാണ് മുഖ്യമായി എഴുതി പ്രകടിപ്പിക്കാറുള്ളത്. സമാനമായ ആത്മാവിഷ്ക്കാരങ്ങള്‍ക്ക് ബ്ലോഗ് മുതലായ ഡിജിറ്റല്‍ ഇടങ്ങള്‍ ഇന്നുണ്ടെന്ന് ലേഖകനെ ബോധ്യപ്പെടുത്താന്‍ പത്രാധിപര്‍ക്ക് കഴിയേണ്ടതായിരുന്നു.

ഇതുകൊണ്ടും തീരുന്നില്ല. ചുവടെ ചേര്‍ത്തത് കൂടി ശ്രദ്ധിക്കുക :-

1. അവിവാഹിതകളും വിധവകളും എഴുത്തുകാരികളുമെല്ലാമായ സ്ത്രീകളെക്കുറിച്ചുള്ള തന്‍റെ ( നീച ) ധാരണകള്‍ പ്രകാശിപ്പിക്കാനും തന്‍റെ ശേഷിക്കുറവ് ദൃഷ്ടാന്ത സഹിതം വിവരിക്കാനും ഒരു ബ്ലോഗ് തുടങ്ങാന്‍ പുതൂരിനെ ഉപദേശിച്ച് വിട്ടിരുന്നെങ്കില്‍ ആഴ്ചപ്പതിപ്പിന് അതിന്‍റെ പുതിയ മുഖം സംരക്ഷിച്ച് നിര്‍ത്താമായിരുന്നു.

2. ഓരോ സ്ത്രീയുടേയും ഏറ്റവും ഇഷ്ടപ്പെട്ട അവയവം ഏതെന്നുള്ള വിവരങ്ങള്‍ പട്ടികയായും ലിങ്കായും ഉള്‍പ്പെടുത്താനുള്ള സൌകര്യങ്ങള്‍ പുതൂരിന് ഫലപ്രദമായി ഉപയോഗിക്കാനും കഴിയുമായിരുന്നു.

ബ്ലോഗിന്‍റെ നല്ല വശങ്ങള്‍ പൂര്‍ണ്ണമായും തമസ്ക്കരിച്ചുകൊണ്ടുള്ള ആക്ഷേപമായി മാത്രമേ ഇതിനെ കാണാനാവൂ.

67 comments:

 1. ചില്ലുമേടയിലിരിക്കുന്നവര്‍ കല്ലെറിയട്ടെ, കൊള്ളുന്നവര്‍ക്ക് ഒന്നും സംഭവിക്കില്ല.

  ReplyDelete
 2. .. PRATHIKARANANGALIL PANKU CHERUNNU....
  PINTHUNA POORNAM,,, NANNAYI SIR

  ReplyDelete
 3. മുമ്പ് ടോയ്‌ലറ്റ് സാഹിത്യമെന്നു വിമര്‍ശിച്ചവര്‍ ഇന്ന് ബ്ലോഗ്ഗര്‍ മാരാണല്ലോ!, ഈ വിവരമില്ലാത്ത കൂതറകള്‍ വല്ലതും എഴുതിയെന്നുവെച്ച് നമുക്കെന്തു മറ്റേതാണ് കൊഴിയാനുള്ളത്? ഹല്ല പിന്നെ.

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തേ! ഇതിനെല്ലാം മറുപടി എഴുതാനാണെങ്കില്‍ പേജുകളോളം വേണ്ടി വരും, പക്ഷേ ഇവരൊന്നും മറുപടി അര്‍ഹിക്കുന്നില്ല. ഈ വിമര്‍ശകരുടെ അച്ചടി സാഹിത്യം ആണ് ആ ഉപയോഗിച്ച വാക്കുകളാല്‍ വിശേഷിക്കപ്പെടേണ്ടത്. മനസില്‍ തിങ്ങി നിറയുന്നത് കഥ ആയാലും കവിത ആയാലും മറ്റെന്തായാലും അത് ചമല്‍ക്കാര ഭംഗിയോടെ അവതരിപ്പിക്കുമ്പോഴാണ് സാര്‍ത്ഥകമാകുന്നത്. അത് അച്ചടിയിലൂടെ ആയാലും ബ്ലോഗിലൂടെയായാലും ശരി. ഇത് മനസിലാകതെ നിലാവ് കണ്ട ശ്വാനനെ പോലെ ഓരി ഇടുന്ന ഇവറ്റകളെ അവഗണിക്കുക.

   Delete
 4. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം.

  ReplyDelete
 5. ഫിയൊനിക്സ്,
  ശരിയാണ്. പക്ഷെ കല്‍പ്പിച്ചുക്കൂട്ടി ബ്ലോഗെഴുത്തിനെ താഴ്ത്തി കാട്ടുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. എത്രയോ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും നല്ല സാഹിത്യ രചനകള്‍ നടത്തുകയും ചെയ്യുന്നവര്‍ ഈ രംഗത്ത് ഉണ്ടെന്ന് ഇതുപോലുള്ള വിമര്‍ശകര്‍ അറിയുന്നില്ല.

  കലി (veejyots ),
  വളരെയധികം സന്തോഷമുണ്ട്. ഈ വസ്തുത കൂടുതല്‍ പേരെ അറിയിക്കുമല്ലോ.

  Sidheek Thozhiyur,
  അത് സത്യം തന്നെയാണ്. ബ്ലോഗെഴുത്തിനെ മോശമായി വിമര്‍ശിച്ച വ്യക്തി തന്നെ ആ രംഗത്തേക്ക് കടന്നു വന്നത് കണുമ്പോള്‍ ഇപ്പോള്‍ എഴുതിയ ആളും വന്നു കൂടായ്കയില്ല.

  ഷെറിഫ് സാര്‍ ,
  അച്ചടി സാഹിത്യത്തിലാണല്ലോ മേല്‍ കാണിച്ച വരികള്‍ വന്നത്. സാറ് പറഞ്ഞ പോലെ ഇവരെ നമുക്ക് കണക്കിലെടുക്കണ്ടാ.

  രാജഗോപാല്‍,
  യോജിച്ച പഴമൊഴി.

  ReplyDelete
 6. ഇന്റര്‍നെറ്റ്‌ എന്ന് പറഞ്ഞാല്‍ തന്നെ അശ്ലീല ചിത്രങ്ങള്‍ക്കുമാത്രമായോരിടം എന്ന് കരുതിയിരുന്ന ഒരു സമൂഹം ഉണ്ടായിരുന്നു....അത് ഒരു പക്ഷെ ഇന്റര്‍നെറ്റിനെ കുറിച്ച് കൃത്യമായ ബോധമില്ലാത്തവര്‍ ആയിരുന്നിരിയ്ക്കണം.ആ സമൂഹത്തിലെ തന്നെ ഇനിയും നശിച്ചിട്ടില്ലാത്ത ചിലരായിരിയ്ക്കും ഇവര്‍....അങ്ങനെയാണെങ്കില്‍ നമുക്കിത് കണ്ടില്ലെന്നു നടിയ്ക്കാം-കാരണം വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ....??? അതല്ല മനപ്പൂര്‍വം തെറ്റിധരിപ്പിയക്കാനാനെങ്കില്‍ ആയികോട്ടെ സുഹൃത്തെ, ഇവരൂതിയാല്‍ ഇടിഞ്ഞു വീഴാന്‍ ഇതൊരു ചീട്ടു മാളിക ഒന്നും അല്ലല്ലോ???

  ReplyDelete
 7. "നിത്യതെമ്മാടികളേ!
  എന്റെയും ബൂലോക കുലത്തിന്റെയും ജഡികപാപങ്ങളുടെ പരിഹാരത്തിനായും അവയില്നിന്നുള്ള സംരക്ഷണത്തിനായും പ്രത്യേകിച്ച് കല്ലിവല്ലിയില്‍ കമന്റിടുന്നവരുടെ നിഷ്കളങ്കത കാത്തുസൂക്ഷിക്കപ്പെടുവാനായും പരിശുദ്ധബ്ലോഗറുടെ കളങ്കമേല്ക്കാത്ത കരങ്ങളിലൂടെയും പത്രാധിപക്കഴുതകളുടെ ചമ്മട്ടിയടിയേറ്റ പട്ടിണിബ്ലോഗര്‍മാരുടെ ആയിരക്കണക്കിന് മുറിവുകളും അസഹനീയമായ വേദനകളും അമൂല്യമായ തിരുരക്തവും ഞാനിതാ അങ്ങേയ്ക്ക്മുന്‍പില്‍ സമര്‍പ്പിക്കുന്നു.."
  (ബ്ലോഗാര്‍ത്തനം - 3:2-876/ കണ്ണൂരാന്‍ മസ്ത്തായി)

  @@
  ബ്ലോഗ്‌ എന്നത് മൂത്രപ്പുരയുടെ ചുവരാണെങ്കില്‍ ആ ചുവരിലെഴുതുന്ന, ഇച്ഛാഭംഗമുള്ള ഒരു കുട്ടിയാണ് കണ്ണൂരാന്‍!
  !

  ReplyDelete
 8. ഈ മാധ്യമം ഇന്ന് വളരെയധികം പ്രചാരമായിക്കൊണ്ടിരിക്കുന്നത് ഇത്തരം കൂലിയ്യെഴുത്തുകാർക്ക് വളരെനാൾ കണ്ടില്ലെന്ന് നടിക്കാനാകില്ല.. അതുകൊണ്ടാണല്ലൊ ഇതിനുമുൻപ് ഇതെ ഓരിയിടൽ നടത്തിയ മറ്റുചില വങ്കത്തികൾ ഇപ്പോൾ ബ്ലോഗിലും കൈവച്ച് തുടങ്ങിയത്..


  ഷെരിഫ് മാഷ് പരഞ്ഞത് പോലെ ഇത്തരം ഓരിയിടലൊന്നും മറുപടി അർഹിക്കുന്നില്ലതന്നെ..!!

  ReplyDelete
 9. പേര് പിന്നെ പറയാം,

  ' ഇവരൂതിയാല്‍ ഇടിഞ്ഞു വീഴാന്‍ ഇതൊരു ചീട്ടു മാളികയൊന്നും അല്ലല്ലോ ? '
  പൂര്‍ണ്ണമായും യോജിക്കുന്നു. ഇതുപോലെ ഒറ്റ തിരിഞ്ഞുള്ള ആക്രമണങ്ങള്‍ ഇനിയുമുണ്ടാകാം. നമ്മുടെ ഐക്യമാണ് നമ്മുടെ കരുത്ത്.

  കണ്ണൂരാന്‍ ,

  ധാരാളം പേരെ ആകര്‍ഷിക്കാന്‍ കഴിയുന്നവയാണ് കണ്ണൂരാന്‍റെ സൃഷ്ടികള്‍ . വാക്കുകള്‍കൊണ്ട് വര്‍ണ്ണപൊലിമയുള്ള ചിത്രങ്ങള്‍ രചിക്കുന്ന അനുഗൃഹീത ചിത്രകാരനായേ താങ്കളെ കാണാനാവൂ.

  ആയിരങ്ങളിലൊരുവന്‍,

  ഈ മാധ്യമത്തിന്‍റെ പ്രസക്തി മനസ്സിലാവുമ്പോള്‍ വിമര്‍ശകര്‍ ഈ രംഗത്തേക്ക് വന്നു കൂടായ്കയില്ല.

  ReplyDelete
 10. കേരളെട്ടാ...
  ബ്ലോഗ്ഗ് എന്ന മാധ്യമത്തിന് അനന്ത സാധ്യതകള്‍ ഉണ്ട് എന്ന് ഈ എഴുതിയവന്മാര്‍ പോലും സമ്മതിക്കുന്നു. അത് പട്ടികയായും ലിങ്ക ആയും ഒക്കെ ഉപയോഗപെടുത്താം. ശരിയായ കാഴ്ച പാടുള്ളവര്‍ക്ക്. അല്ലാതെ മുഖ്യ ധാരാ മാധ്യമ സ്തുതി പാടകരായി ചമയുന്നവര്‍ക്കല്ല. സൈബര്‍ എഴുത്തിടങ്ങളും അതിന്റെ പര്യാപ്തമായ സാധ്യതകള്‍ വിനിയോഗിച്ചു മുഖ്യധാര എഴുത്തിനോപ്പം ചിലപ്പോള്‍ അതിലും ഉയരത്തില്‍ വരെ എത്തി പിടിക്കാന്‍ കൈ പോക്കുന്നത് സഹിക്കാന്‍ കഴിയാത്ത ചില ശക്തികള്‍. അവരുടെ ഇത്തരം ജല്പനങ്ങള്‍ അതര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെ തള്ളി കളഞ്ഞു നമുക്ക് മുന്നേറാം. ഇനിയും ഇത്തരത്തില്‍ നിരവധി പേര്‍ പുറകെ വരും. ഭയക്കണ്ട. നെഗറ്റിവ് പബ്ലിസിറ്റി കൊണ്ടും ആളുകള്‍ക്ക് ഫേമസ് ആകാം. കാശ് ചിലവോന്നുമില്ലല്ലോ....

  ReplyDelete
 11. വേണുഗോപാല്‍,
  ഉണ്ണികൃഷ്ണന്‍ പുതൂരിനെ വിമര്‍ശിക്കുന്നതിനിടയിലാണ് ബ്ലോഗെഴുത്തിന്ന് നേരെ കടന്നാക്രമണം നടത്തിയത്. ഒരു പക്ഷെ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാവും.

  ReplyDelete
 12. മാതൃഭൂമി ആഴ്ചപ്പതിപ്പടക്കം പല പ്രസിദ്ധീകരണങ്ങളും ഇന്ന് റെയില്‍വേ സ്റ്റേഷനിലും ചില പുസ്തകശാലകളിലുമായ് ഒതുങ്ങിയതിന് കാരണം എന്തെന്ന് സ്വന്തം പല്ലിട കുത്തി നോക്കിയാല്‍ മതിയെന്ന് അവര്‍ക്ക് തന്നെ മനസ്സിലായതും ബ്ലോഗിന്റെ ജനപ്രിയതയും ഇതുമല്ല ഇതിലപ്പുറവും അവരെക്കൊണ്ട് പറയിപ്പിക്കും!

  ഈ ഒരു ചൂണ്ടിക്കാട്ടലിന് നന്ദി,
  ഇത്തരം പ്രസിദ്ധീകരണങ്ങളെപ്പറ്റി നന്നായി മനസ്സിലാക്കിയതിനെ അടിവരയിടാമല്ലോ!!

  ReplyDelete
 13. ലേഖനം വായിച്ചില്ല.. പക്ഷെ ഞാന്‍ നോക്കിയിട്ട് ഏറ്റവും നല്ലത് ഇത്തരം ജല്പനങ്ങളെ നമുക്ക് ഇനി അവഗണിക്കാം. അതല്ലാതെ ഇതിന്റെ പിറകേപോവാന്‍ നേരമില്ലല്ലോ..

  ReplyDelete
 14. കണ്ണടക്കുന്നവന് മാത്രമേ ഇരുട്ടുകയുള്ളൂ...

  ReplyDelete
 15. പരാമര്‍ശവിധേയമായ പുസ്തകമോ ലേഖനമോ വായിക്കാതെയാണ്‌ ഭൂരിഭാഗം വിമര്‍ശങ്ങളും അതിണ്റ്റെ പേരില്‍ വിവാദങ്ങളും ഉണ്ടാവുന്നത്‌. ഇത്‌ തന്നെയാവാം ബ്ളോഗിനെക്കുറിച്ചുള്ള ഈ ധാരണയ്ക്കും കാരണം.

  അല്ലെങ്കില്‍ മൂത്രപ്പുര എഴുത്ത്പോലെയുള്ള ബ്ളോഗില്‍ മാത്രം സഞ്ചരിച്ചതിണ്റ്റെ കാരണവും ആവാം. ഇത്തരം എഴുത്ത്‌ നടത്തിയ മാന്യ ദേഹം നിലവാരമുള്ള ബ്ളോഗെഴുത്തില്‍ കൂടി കടന്നുപോകാന്‍ തയ്യാറാകുക.

  ReplyDelete
 16. നേരം പോക്കിന് വേണ്ടി എഴുതിയാല്‍ ഏത് സാഹിത്യവും മൂത്രപ്പുര സാഹിത്യമാകും. വ്യവസ്ഥയോടും തന്നോടും ഉള്ള കലഹമാകണം എഴുത്ത്. മുറിവുകളില്‍ നിന്നേ നല്ല രചനകള്‍ ഉണ്ടാകൂ. ഒരു കാലത്ത് പ്രചുര പ്രചാരം നേടിയ ലിറ്റില്‍ മാഗസിനുകളിലൂടെയാണ് മലയാള ആധുനികത വളര്‍ന്നു വികസിച്ചത്. ആ എഴുത്തുകാര്‍ക്ക് എഴുത്തും വായനയും വ്യവസ്ഥാ വിരുദ്ധമായ കലാപമായിരുന്നു. എഴുതുവാന്‍ വേണ്ടി എഴുതിയവരല്ല അവര്‍. ബ്ലോഗ്‌ എഴുതുന്നവരും കൂടുതല്‍ ആത്മാര്‍ഥത സ്വീകരിക്കണം. അപ്പോള്‍ പുതിയ മലയാളത്തെ പ്രതിനിധീകരിക്കുക ബ്ലോഗ്‌ സാഹിത്യമായിരിക്കും.

  ReplyDelete
 17. ബ്ലോഗില്‍ മൂത്രപ്പുര സാഹിത്യം ഉണ്ടെങ്കില്‍ അച്ചടിയിലും ഉണ്ട് ..രണ്ടിടത്തും പൂമുഖ സാഹിത്യവും ഉണ്ട് ...ഏതെങ്കിലും വിവര ദോഷി വല്ലതും പറയുന്നതുകൊണ്ട് ബ്ലോഗെഴുത്തുകാര്‍ വാള്‍ എടുക്കേണ്ടതില്ല ...പക്ഷെ ഇത് പോലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ബ്ലോഗെഴുത്തിനെ നല്ലെഴുത്തിലേക്ക് വഴിനടത്തും ...:)

  ReplyDelete
 18. ഇതിനൊക്കെ ഇനി മരുന്ന് കണ്ടു പിടിച്ചിട്ടു വേണം.. !!!!

  ReplyDelete
 19. അല്ലെങ്കിലും ഇപ്പോള്‍ ശ്രേദ്ധിക്കപ്പെടനമെങ്കില്‍ ഒരു നെഗറ്റീവ് പബ്ലി സിറ്റി ആവശ്യമാണ് എന്ന് തോന്നിയിട്ടു അലക്കിയതാവും..
  ഇന്ദു മേനോന്‍ ഒരാഴ കൊണ്ട് വളരെ ഫേമസ് ആയില്ലേ ..
  അത് കണ്ടു ഇയാള്‍ക്കും തോന്നിക്കാനും

  ReplyDelete
 20. ഓമന മാളു ഓല മെടഞ്ഞപ്പോള്‍
  ഓമന മാളത്തില്‍ ഓന്ത് കേറിന്നും
  ദൈവത്തിലേക്ക് അടുക്കാന്‍ ഇടക്കിടക്ക് അനുവദനീയം അല്ലാത്ത ലൈന്ഗീഗത നടത്തണം (കൂട്ട പ്രാര്‍ത്ഥന നടത്തണം ) എന്നൊക്കെ മലയാളത്തിലെ മുഖ്യ സാഹിത്യകാരന്മാര്‍ പറയുമ്പോള്‍ അതിനെ ഒക്കെ മഹ്ത്വരം എന്ന് പറയുകയും ബ്ലോഗര്‍ മാര്‍ എയുതുന്നു നേരിനെ കക്കൂസ് എന്ന് വിളിക്കുകയും ചെയ്യുന്ന ഇ കൂട്ടരാണ് യഥാര്‍ത്ഥ കക്കൂസുകള്‍

  ReplyDelete
 21. വേറൊന്നും പറയാനില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കാം.
  ഉടനെ പരിഹരിക്കേണ്ട വിഷയമാണല്ലോ.
  ചര്‍ച്ച കൊഴുക്കട്ടെ. മോനിറ്റര്‍ കടലാസാക്കിയ കീബോര്‍ഡ് തൂലികയാക്കിയര്‍
  ആത്മരോഷം കോരിയൊഴിക്കട്ടെ.

  ReplyDelete
 22. ശ്വാനന്മാര്‍ കുരക്കട്ടെ.. സാര്‍ത്ഥവാഹകസംഘം മുന്നോട്ട് തന്നെ.

  ReplyDelete
 23. ബൂലോകത്തിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കാത്ത അല്പന്മാരാണങ്ങിനെയൊക്കെപ്പറയുന്നത്. അച്ചടിമാധ്യമങ്ങളിലെഴുതുന്ന എല്ലാവരുടെയും കാര്യം അങ്ങിനെയല്ല. ഏതിലും പുഴുക്കുത്തുക്കളുണ്ടല്ലോ. അതുമനസ്സിലാക്കിയാല്‍ മതി. ഞാനെഴുതിത്തുടങ്ങിയത് അച്ചടിമാധ്യമത്തിലാണ്. വളരെപ്പിന്നിട്ടിട്ടേ ‌ബൂലോകത്തില്‍ വന്നിട്ടുള്ളു. വന്നപ്പോഴാണതിന്റെ സാധ്യതകള്‍ ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. ക്രിയാത്മകമായ ചര്‍ച്ചകളും, ഇടപെടലുകളും, പുതിയ പരീക്ഷണങ്ങളുമൊക്കെ നടക്കുന്നത് ഇവിടെ മാത്രമാണ്. സ്വാതന്ത്ര്യമനുഭവിക്കുന്നതും ഇവിടെ മാത്രമാണ്. നമ്മുടെലോകം വിശാലമാണ്. അതിന് രാജ്യരാജ്യാന്തര അതിര്‍ത്തികളില്ല. ശരിക്കുപറഞ്ഞാല്‍ വിശ്വസാഹിത്യം. അതറിയാത്ത കിണറ്റിലെത്തവളകള്‍ എന്തെങ്കിലും പുലമ്പട്ടെ.

  ReplyDelete
 24. ബ്ലോഗ് സൌഹൃദത്തിന്‍റെ പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

  ReplyDelete
 25. ...ചില വിമർശകർ ആദ്യം എന്തിനേയും എതിർക്കും... പിന്നെ അവരായിരിക്കും അവിടെത്തെ നായകർ...ബ്ലോഗിനെ പറ്റി കുറ്റം പറയുന്നവർ അതിനേക്കാൾ നല്ല സാഹിത്യങ്ങളാവും എഴുതി വെച്ചിട്ടുണ്ടാവുക...എല്ലായിടവും നന്മയും തിന്മയും ഉണ്ട്..തിരിച്ചറിഞ്ഞു അവരവർക്കു വേണ്ടത് അവരവർ സ്വീകരിക്കുക...
  വെള്ളത്തിലിറങ്ങാൻ മടിയുള്ളവർ കരയിലിരുന്ന് മീൻ കണ്ട് ആസ്വദിക്കട്ടേ..ഇല്ലെങ്കിൽ ആരെങ്കിലും പിടിച്ച ചത്ത മീൻ തിന്നു ചീഞ്ഞതാണെന്നു പറഞ്ഞ് കറി വെച്ചു തിന്നു പശിയടക്കട്ടേ…
  എല്ലാവർക്കും നന്മയുണ്ടാവട്ടേ!

  ReplyDelete
 26. ഏതു സാഹിത്യത്തിലെ എഴുത്തിനെ കുറിച്ചും
  അഭിപ്രായം പറയാന്‍ ആര്‍കും സ്വാതന്ത്ര്യം ഉണ്ട്.
  സഹിഷണതയോടെ അവയെ സ്വീകരിക്കണമോ
  അതോ പുച്ഛത്തോടെ തിര്സ്കരിക്കണമോ ഇതെല്ലാം
  നമ്മുടെ സ്വാതന്ത്ര്യം അല്ലെ?

  രമേശ്‌ ചേട്ടന്‍ പറഞ്ഞത് പോലെ കക്കൂസ് സാഹിത്യം
  എല്ലായിടത്തും ഉണ്ട്..അത്തരത്തില്‍ കണ്ടാല്‍
  മതി...

  ReplyDelete
 27. ഇത്തരത്തിലുള്ള നിരീക്ഷണങ്ങളുമായി ഒരുപാട് എണ്ണം ഇറങ്ങിയിട്ടുണ്ട്....
  അത്തരത്തില്‍ ഒന്നിന് കൊടുത്ത മറുപടി താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്കിയാല്‍ വായിക്കാം....
  ബൂലോകത്തിലെ വീക്ഷണ കോണകക്കാര്‍......

  ReplyDelete
 28. അല്ല..ഇപ്പോള്‍ എന്താ പറയുക..?!! റ്റോയ്ലറ്റ് സാഹിത്യം, മൂത്രപ്പുര ചുവരെഴുത്ത്...ഇനീം വരുമായിരിക്കും ഇതിനെക്കാള്‍ നല്ല പ്രയോഗങ്ങള്‍ ..! കാത്തിരുന്ന് കാണാം....[മറിച്ച് ഒന്നും പ്രതീക്ഷിക്കണ്ട..]

  ReplyDelete
 29. സംഭവം ഇപ്പോഴാണ് തുറന്ന് വായിച്ചത്. ഇത് എഴുതിയത് ബ്ലോഗെഴുത്തിൽ തോറ്റിരിക്കുന്ന വ്യക്തി ആയായിരിക്കണം. ഒരു നർമം ഞാൻ എഴുതിയിരുന്നു,‘ഇംഗ്ലീഷ് ടീച്ചറും 1/2 പാവാടയും’. ഹാഫ് സ്കേർട്ട് ധരിച്ച് വരുന്ന പെൺകുട്ടികളെ ശിക്ഷിക്കുന്ന ഒരു അദ്ധ്യാപികയുടെ മകൾ മിനിസ്കേർട്ട് അണിഞ്ഞ് സ്ക്കൂളിൽ വന്ന സംഭവം. അതുപോലെയാണ് ഇവിടെയും, ബ്ലോഗിലെ നാറ്റം തേടി പോകുന്ന വ്യക്തി അത് സ്വന്തം നാറ്റമാണെന്ന് തിരിച്ചറിയുക.

  ReplyDelete
 30. sir you said it ..keep going ...as per kanooran style ..kallivalli..

  ReplyDelete
 31. അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് കണ്ടാല്‍ മതി. നല്ലതും ചീത്തയും എല്ലാ രംഗത്തും ഉണ്ട്. അങ്ങിനെ കാണുന്നതിനു പകരം മൊത്തം ആക്ഷേപിക്കുന്നത് അധികം ആളുകള്‍ ഉയര്‍ന്നുവരുമ്പോള്‍ തങ്ങളുടെ സ്ഥാനത്തിന് ഇടിവ് സംഭവിക്കുമോ എന്ന ഭയമായിരിക്കും. ആളും അര്‍ത്ഥവും ഇല്ലെങ്കില്‍ ഒരുപക്ഷെ കഴിവ് ഉണ്ടായാലും അച്ചടി സാഹിത്യം നടപ്പില്‍ വന്നെന്നു വരില്ല. ഇവിടെ ആരുടെയും ഒത്താശ കൂടാതെ എഴുതാമല്ലോ.
  ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്നത് തന്നെ നല്ലത്.

  ReplyDelete
 32. മാമ്പഴമുള്ള മാവിനാണല്ലോ കല്ലേറ് കൊള്ളേണ്ടിവരുന്നതും..

  ReplyDelete
 33. മാസിക എന്നുമാത്രം പറയുന്നതും ബ്ലോഗ് എന്നുമാത്രം പറയുന്നതും ഒരുപോലെയാണ്‌. എല്ലാത്തരം സൃഷ്ടികളും രചനകളും അവയിൽ ഉണ്ട്. അവനവന്‌ യോജിച്ചത് കണ്ടുപിടിക്കാൻ സാധിക്കാത്തവർക്ക് ബോറായി തോന്നിയേക്കാം.

  ReplyDelete
 34. ....നല്ല ഭേഷായി..!! ഞാൻ മുമ്പ് ‘അവലോകന’ത്തിൽ സൂചിപ്പിച്ചിരുന്നു ഇത്തരം ‘അവശമത്തായി’കളെപ്പറ്റി. ട്രെയിനിലുള്ളിലിരുന്ന് യാത്രചെയ്യുമ്പോൾ ചുറ്റാകെ കറങ്ങിക്കാണുന്നതേ വിളിച്ചുപറയൂ. വെളിയിലിറങ്ങി നടന്നും ഓടിയും എല്ലായിടവും കാണട്ടെ; എങ്കിലേ നല്ല ഗൌരവമുള്ള, ആശയസമ്പൂർണ്ണമായ രചനകൾ ഇവരൊക്കെ കാണുകയുള്ളൂ. ബ്ലോഗിലെ നല്ല എഴുത്തുകാരുടെ മുഖത്ത് ‘കരിഓയിൽ’ കോരിയെറിയുമ്പോൾ, തിരിച്ച് അല്പം ‘തണുത്ത വെള്ള’മെങ്കിലും എറിഞ്ഞുകൊടുക്കണം. ഒന്നും മിണ്ടാതെയിരുന്നാൽ നാളെ ഇതിലുംകൂടുതൽ എഴുതിപ്പറത്തും. ഒന്നു ‘കൂവിയിട്ടു പോകുന്നവരാ’ണെങ്കിൽ വിട്ടേയ്ക്കാമായിരുന്നു. കൂവുന്നതിന് രൂപയും കൈപ്പറ്റി, ചീഫ് എഡിറ്ററുടെ പിൻബലവും കണ്ടാണ് ഈ ‘ക്വൊട്ടേഷൻ പാർട്ടി’ക്കാർ ഇങ്ങോട്ട് ‘പിരിക്കാൻ’ വരുന്നത്. ‘പ്രതികരിക്കണം സ്നേഹിതരെ...’ തമിഴിൽ ഒരു ചൊല്ലുണ്ട്..’പേശാമലിരുന്താൽ പന്താട്ടുവാങ്ക, പേശിയടിച്ചാ പേശാമപോയിടും...’ ‘ജയ് ബ്ലോഗുലകം.’ (ഇപ്പൊ എനിക്കൊരു സംശയം, അനശ്വരയും മിനി ടീച്ചറും ബാനറിന്റെ രണ്ടറ്റത്തുമായി. നിശാസുരഭിയാണ് ഈ ലിങ്കയച്ച് എന്നെയിങ്ങോട്ടു വിട്ടത്, അതിന് വളരെ നന്ദിയുണ്ട്. ബാക്കിയുള്ളവരും പിന്നാലെയുള്ള അണിയിൽ കാണണേ...) കൂട്ടത്തിൽ പറയട്ടെ, എല്ലാ സുഹൃത്തുക്കളും എഴുതിയിടുന്ന പോസ്റ്റിന്റെ ലിങ്ക് എന്റെ മെയിലിലേയ്ക്ക് സദയം അയച്ചുതരണമെന്ന് താല്പര്യപ്പെടുന്നു....ശ്രദ്ധിക്കുമല്ലൊ.....

  ReplyDelete
 35. അത്തരം എഴുത്തുകൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലായിരുന്നു. ഒരുത്തൻ അങ്ങനെ എഴുതിയെന്നു കരുതി ബ്ലോഗെഴുത്തിന്റെ അനന്തസാദ്ധ്യതകൾ ഇല്ലാതാകുമോ... പെട്ടെന്ന് പ്രസിദ്ധി കിട്ടാനുള്ള തന്ത്രമായിരിക്കും.

  ReplyDelete
 36. ലോകത്തിന്റെ ഒരു ദിവസത്തെ മൊത്തം വായനയിൽ പേജ് പ്രകാരം കണക്കുകൂടൂകയാണെങ്കിൽ 35% ഇന്ന് ബ്ലോഗിലാണെന്നാണ് ഈയ്യിടെ ഒരു സർവ്വേ വെളിപ്പെടുത്തിയ കാര്യം..!
  ഫേമസായ പല വാരികകൾക്കും,മാസികകൾക്കുമെല്ലാം ഇതുകൊണ്ട് അവരുടെ 25% ത്തോളം വായനക്കാർ നഷ്ട്ടപ്പെട്ടെന്നും ഈ (റോയിട്ടർ )കണക്കെടുപ്പ് പറയുന്നു..
  വായന ബ്ലോഗിൽ കൂടി വളരുക തന്നെയാണ്..ഒപ്പം എഴുത്തും..!

  ReplyDelete
 37. ശക്തിയായ് പ്രതിഷേധിക്കണം ശക്തമായ രചനകളിലൂടെ....

  ReplyDelete
 38. ഇതു ആ മാസികയുടെ വായനക്കാരിലാരോ എഴുതിയതല്ലേ ? അതയാളുടെ അഭിപ്രായം. ഇതിനൊക്കെ പ്രതികരിക്കാൻ പോകുന്നത്‌ സമയ നഷ്ടമാണ്‌. അവഗണിക്കേണ്ടതാണ്‌. അതെഴുതിയയാളിപ്പോൾ ബ്ലോഗായ ബ്ലോഗെല്ലാം അരിച്ചു പെറുക്കുകയാവും, ആരെങ്കിലും പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ!. വിട്ടു കളയൂ.

  ReplyDelete
 39. ഉന്നത നിലവാരം പുലർത്തുന്ന രചനകളാണ് മിക്കവാറും ബ്ലോഗുകളിൽ കാണാൻ കഴിയുന്നത്. അവയെയൊക്കെ അടച്ചാക്ഷേപിക്കുന്ന വിധത്തിൽ ഒരഭിപ്രായം പറയണമെങ്കിൽ അജ്ഞതയല്ലാതെ മറ്റൊന്നുമാവില്ല കാരണം.
  ശ്രീജിത്ത് മൂത്തേടത്ത് - പറഞ്ഞ അഭിപ്രായം തന്നെ നോക്കിയാൽ മതിയല്ലോ...

  ReplyDelete
 40. അറിവില്ലായ്മ കൊണ്ടാണ്, വിട്ടേക്കൂ.

  ReplyDelete
 41. നമ്മൾ ബ്ലോഗർമാർക്ക് നല്ല കാമ്പുറ്റ രചനകളിലേയ്ക്ക് സമയം ചെലവാക്കാം. ആ രചനകളാവട്ടെ നമ്മുടെ മറുപടിയും മേൽ വിലാസവും.

  ReplyDelete
 42. വല്ലവന്റെയും വിവരദോഷങ്ങള്‍ക്ക് മറുപടി പറഞ്ഞ് എന്തിനു നമ്മുടെ സമയം കളയണം!

  ReplyDelete
 43. മാതൃഭൂമിയിലെ ലേഖനം വായിച്ചില്ല. ബ്ലോഗ് എന്താണെന്നറിയാത്തവർ പറയുന്നു എന്നു കരുതിയാൽ മതി.

  ReplyDelete
 44. ബ്ലൊഗിനെക്കുറിച്ച് ധാരണയില്ലത്തവരുടെ അഭിപ്രായങ്ങള്‍ അവഗണിക്കുകയാണ് ഉചിതം.

  ReplyDelete
 45. നിശാസുരഭി,
  ചുരുങ്ങിയ കാലംകൊണ്ട് ബ്ലോഗിന്ന് ലഭിച്ച പ്രചാരം തന്നെയാവാം ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരനം.

  Manoraj,
  അതെ. നമുക്ക് ഇത്തരം വിമര്‍ശകരെ അവഗണിക്കാം.

  Khaadu,
  യോജിക്കുന്നു.

  Vinodkumar Thalasseri,
  എന്തെങ്കിലുമൊന്ന് വായിച്ച് ഓരോന്ന് എഴുതിപിടിപ്പിക്കുകയണെന്ന് തോന്നുന്നു.

  Bhanu Kalarickal,
  മലയാളത്തെ പ്രതിനിധീകരിക്കുക ബ്ലോഗ് സാഹിത്യമായിരിക്കും. ആ സുദിനത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 46. രമേശ് അരൂര്‍,
  തീര്‍ച്ചയായും നല്ലതും ചീത്തയും ഏത് രംഗത്തും ഉണ്ടാവും. വിമര്‍ശനത്തില്‍ നിന്ന് കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമം ആരംഭിക്കട്ടെ.

  Sameer Thikkodi,
  അഭിപ്രായത്തോട് യോജിക്കുന്നു.

  Ismail Chemmad,
  എളുപ്പ വഴിക്ക് ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ്- ഈ അനാവശ്യമായ കുറ്റം പറച്ചില്‍.

  കൊമ്പന്‍,
  ശുദ്ധ തെറി എഴുതി കടലാസിനെ കൂടി വൃത്തികേടാക്കുന്നവരെ ഒഴിവാക്കി എത്രയോ നല്ല രചനകളുള്ള ബ്ലോഗിനെ അധിക്ഷേപിക്കുന്നതിലാണ് വിഷമം.

  ഇഗ്ഗോയ് / iggooy,
  കുറെ ബ്ലോഗ്ഗര്‍മാരെങ്കിലും ഈ വസ്തുത അറിഞ്ഞല്ലോ.

  ReplyDelete
 47. Rashid,
  ഇത്തരക്കാര്‍ക്കുള്ള നല്ല മറുപടി.

  ശ്രീജിത്ത് മൂത്തേടത്ത്,
  വിലയേറിയ അഭിപ്രായത്തിന്ന് നന്ദി.

  Arif Zain,
  വളരെ സന്തോഷം.

  മാനവധ്വനി,
  അദ്ദേഹം മഹത്തരമായത് വല്ലതും എഴുതിയിട്ടുണ്ടോ എന്നറിയില്ല. പക്ഷെ തീര്‍ത്തും അനുചിതമായ
  പ്രവര്‍ത്തിയാണ് ഈ കാടടച്ച് വെടി വെച്ചത്.

  ente lokam ,
  ഇത്തരം വിമര്‍ശനമുള്ള കാര്യം എല്ലാവരും
  അറിഞ്ഞിരിക്കണമല്ലോ. അത്രയേ ഉദ്ദേശിച്ചുള്ളു.
  ഞാനും അത് അവഗണിക്കുന്നു.

  ReplyDelete
 48. Absar Mohamed,
  ഞാന്‍ നേരത്തെ ആ പോസ്റ്റ് വായിച്ചിരുന്നു. വ്യക്തമായ മറുപടിയാണ് അതിലൂടെ നല്‍കിയത്.

  Sureshkumar Punjayil,
  വളരെ നന്ദി.

  അനശ്വര,
  ഇതിലും മോശമായ പദപ്രയോഗങ്ങള്‍ വന്നു കൂടായ്കയില്ല.

  mini / മിനി,
  ഈ നിരീക്ഷണത്തോട് യോജിക്കുന്നു. ഞാന്‍ ആ നര്‍മ്മഭാവന നേരത്തെ വായിച്ചിരുന്നു.

  Manzoor Aluvila,

  ReplyDelete
 49. പട്ടേപ്പാടം റാംജി,
  ശരിയായ നിഗമനമാണ് ഇത്.

  ആറങ്ങോട്ടുകര മുഹമ്മദ്,
  കൈ കഴയ്ക്കുന്നതു വരെ കല്ലെറിയട്ടെ അല്ലേ.

  Harinath,
  വിലയേറിയ അഭിപ്രായത്തിന്ന് നന്ദി.

  വി. എ./ V.A,
  നമ്മള്‍ ഇത്രയും പേര്‍ ഇ വിഷയം ചര്‍ച്ച ചെയ്തു എന്നതു തന്നെ വലിയ കാര്യമാണ്. ചെറിയ തോതിലെങ്കിലും നമ്മളുടെ പ്രതിഷേധം അറിയിക്കനമല്ലോ.

  വി.കെ,
  ഇത്തരത്തിലുള്ള വിമര്‍ശനം നമ്മള്‍ അറിഞ്ഞിരിക്കണമല്ലോ.

  ReplyDelete
 50. മുരളി മുകുന്ദന്‍, ബിലാത്തി പട്ടണം ,
  പുതിയ അറിവാണ് ഇത്. പുതിയതായി ധാരാളം എഴുത്തുകാരും 
  നല്ല രചനകളും ബ്ലോഗില്‍ ഉണ്ടാവട്ടെ.

  സങ്കല്‍പ്പങ്ങള്‍,
  തീര്‍ച്ചയായും.

  Sabu M.H,
  അതെ വായനക്കാരന്‍ എന്ന നിലയ്ക്കാണ്- അയാള്‍ എഴുതിയത്.

  Prins // കൊച്ചനിയന്‍,
  അഭിപ്രായത്തോട് യോജിക്കുന്നു.

  V.P. Ahmed,
  ശരി.സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 51. Echmukutty,
  അതെ. നല്ല രചനകളിലൂടെ ഇത്തരം വിമര്‍ശകരുടെ വായടപ്പിക്കാം.

  അനില്‍കുമാര്‍ സി. പി,
  അഭിപ്രായത്തോട് യോജിക്കുന്നു.

  Typist / എഴുത്തുകാരി,
  അങ്ങിനെ കരുതുകയാണ്.

  എരമല്ലൂര്‍ സനില്‍കുമാര്‍,
  യോജിക്കുന്നു.

  ReplyDelete
 52. നമ്മുക്ക് അറിയാം നമ്മള്‍ എന്താണെന്ന് നമ്മുക്ക് അത് പോരെ എന്തിനിതിനോകെ കാത്തു കൊടുക്കുന്നെ ക്ഷമിച്ചിരിക്കുന്നു പുണ്യാളന്‍ !!

  ReplyDelete
 53. മുൻപൊരിക്കൽ സന്തോഷ് എച്ചിക്കാനവും ബ്ലൊഗെഴുത്തിനെ ഇങ്ങനെതന്നെ വിശേഷിപ്പിച്ചിരുന്നൂ...... സത്യത്തിൽ ഇന്നും വാരികകൾ ആർക്കും വേണ്ടാതായി എന്നുള്ളതാണു സത്യം...വനിത പോലുള്ള ചില വാരികകൾക്ക് മാത്രമേ വായനക്കരുള്ളൂ..... നമുക്ക് തൽക്കാലം ഇവരെ അവഗണിക്കാം....

  ReplyDelete
 54. ഞാന്‍ പുണ്യവാളന്‍,
  എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടുത്താമെന്നു കരുതി. അത്യേ ഉള്ളു.

  ചന്തു നായര്‍,
  അത് ശരിയാണ്. ചില വാരികകളൊക്കെ അപ്രത്യക്ഷമായി കഴിഞ്ഞു.

  ReplyDelete
 55. ഇതിന്റെ മറ്റൊരു വശം കൂടി നമ്മള്‍ കാണേണ്ടേ?

  ഇപ്പറഞ്ഞത്‌ പോലെ അശ്ലീലം എഴുതാന്‍ മാത്രമായി കുമിഞ്ഞു കൂടുന്ന ആയിരക്കണക്കിന് ബ്ലോഗുകളെ കണ്ണടച്ച് നമുക്ക് ഒഴിവാക്കാന്‍ പറ്റുമോ?

  പുള്ളി പറഞ്ഞത് ഇത്രേയുള്ളൂ...

  ഉണ്ണികൃഷ്ണന്‍ പുത്തൂര്‍ രാജലക്ഷ്മിയെ പറ്റി എഴുതിയ വൃത്തികേടുകള്‍ ഒരു മുഖ്യധാരാ മാധ്യമത്തില്‍ അച്ചടിക്കരുത്. അത് പത്രാധിപര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ഇക്കിളി വായിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അല്ല മാതൃഭൂമി വാങ്ങുന്നത്.
  ഇനിയിപ്പോ പുതൂരിനു ഈ ഇക്കിളി വര്‍ത്താനം പറയണമെങ്കില്‍ "അവനവന്‍ പ്രസാധനം" സാധ്യമാകുന്ന ബ്ലോഗ്‌ പോലെയുള്ള മാധ്യമങ്ങളെ സമീപിക്കുക. അവിടെയാവുമ്പോ ആരോടും കമിറ്റ്മേന്റില്ലാതെ എന്തും എഴുതി വയ്ക്കാമല്ലോ.

  ഇതിപ്പോ ബ്ലോഗ്‌ ലോകം മുഴുവന്‍ അടിച്ച് തളിച്ച് ശുദ്ധിയാക്കി ഇട്ടിരിക്കും പോലെയാണല്ലോ എല്ലാവരും കാണുന്നത്.
  ആരേലും എന്തേലും ബ്ലോഗുകല്‍ക്കെതിരെ പറഞ്ഞാല്‍ ഉടനെ വാളെടുക്കുന്നത് അത്ര ശരിയായ ഏര്‍പ്പാട് ആണോ?
  നന്നായി എഴുതേണ്ട ആളുകള്‍ക്ക്...നല്ലത് വായിക്കേണ്ട ആളുകള്‍ക്ക് അതിനുള്ള സൗകര്യം ഇവിടെ ഉണ്ട്.

  അത് പോലെ ഇക്കിളി എഴുതെണ്ടാവര്‍ക്കും വായിക്കെണ്ടവര്‍ക്കുമുള്ള ഒരു പാരലല്‍ ലോകവും ബൂലോഗത്തില്‍ ഉണ്ടല്ലോ. അതില്‍ ആര്‍ക്കാണ് സംശയം?

  ReplyDelete
 56. ശരിയാണ്. അങ്ങിനെ ഒരു മറുവശം കൂടിയുണ്ട്. ഏതായാലും പുത്തൂരിന്‍റെ ലേഖന പരമ്പര നിലച്ച മട്ടായി.

  ReplyDelete
 57. ഉണ്ണികൃഷ്ണന്‍ പുത്തൂരിന്റെ നോവലുകള്‍ കാളമൂത്രം പോലെയാണ്.ഒരു ബോറന്‍ നോവലിസ്റ്റ്.അയാള്‍ രാജലക്ഷ്മിയെപ്പറ്റി എഴുതിയ തോന്ന്യവാസത്തിനു മരുപടികൊടുത്തയാള്‍ ബ്ലോഗ്ഗര്മാരെയും ഒന്ന് തോണ്ടി.അതില്‍ ഖേദിക്കാനില്ല.കക്കൂസ് സാഹിത്യം എഴുതുന്ന ബ്ലോഗ്ഗര്മാരും ഉണ്ട്.(മറ്റെഴുത്തുകാരിലും ഇക്കൂട്ടര്‍ കുറവല്ല)

  ReplyDelete
 58. ഈ ലേഖനം ഇപ്പോഴാണ് ശ്രദ്ധിച്ചത് . ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ പരാമര്‍ശത്തിനു മറുപടിയായി സാറാജോസഫ് അടക്കമുള്ള പലരും മാന്യമായ ഭാഷയില്‍ പ്രതിഷേധമറിയിച്ചിരുന്നു. അതൊക്കെ കണ്ട് കോഴിക്കോട്ടെ ഒരു തുക്കടാ യശമോഹി പത്രാധിപര്‍ക്കുള്ള കത്തായി എഴുതിയതാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കുറിപ്പ്. തമാശ അതല്ല . ഈ കുറിപ്പെഴുതിയ ആളും ബ്ലോഗറാണ്. ഇങ്ങേരുടെ ബ്ലോഗിലെ നിലവാരമില്ലാത്ത ഒരു ചവറുസാഹിത്യം ഒരിക്കല്‍ മാതൃഭൂമിയുടെ ബ്ലോഗനയില്‍ വരുകയും ചെയ്തിട്ടുണ്ട് (സ്വാധീനശക്തിയുടെ ബലം) എനിക്കറിയാം ആളിനെ.... അയാള്‍ ഇതും ഇതിലപ്പുറവും എഴുതും....

  മറ്റൊരു തമാശയുള്ളത് ബ്ലോഗുകളും മറ്റു സൈബര്‍ മീഡിയകളും ആശയപ്രചരണരംഗത്തെ മഹത്തായ പ്രസ്ഥാനങ്ങളാണെന്ന് പുതു തലമുറയെ മനസ്സിലാക്കിക്കൊടുക്കുവാന്‍ ഉത്തരവാദപ്പെട്ട ഒരു ഏജന്‍സിയുടെ ജില്ലാതല നേതൃത്വം വഹിക്കുന്ന ആളുമാണ് ഇദ്ദേഹം....

  എന്റെ സുഹൃത്തുക്കളെ ഇത്തരം അല്‍പ്പന്‍മാരുടെ ജല്‍പ്പനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുക.

  ReplyDelete
  Replies
  1. vettathan,

   അത് ശരിയാണ്. തീരെ ഗൌരവമില്ലാതെ ബ്ലോഗിനെ സമീപിക്കുന്നവരും ഉണ്ടാകാം.

   pradeep Kumar ,

   മാത്രുഭൂമി ആഴ്ചപ്പതിപ്പിലെ വായനക്കാര്‍ എഴുതുന്നു എന്ന പംക്തിയില്‍ കണ്ട അഭിപ്രായത്തിനോട് തോന്നിയ വിയോജന കുറിപ്പാണ്- ഈ ലേഖനം. മാത്രുഭൂമിയിലെ പരാമര്‍ശ വിധേയമായ അഭിപ്രായം എഴുതിയ വ്യക്തിയെക്കുറിച്ച് താങ്കള്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കി കഴിഞ്ഞു. ഇദ്ദേഹം ബ്ലോഗിനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ആളാണ്- എന്നത് അത്ഭുതം തോന്നിക്കുന്നു. ഈ രീതിയിലാണോ ആവോ പരിചയപ്പെടുത്തുക. ഈശ്വരോ രക്ഷതു.

   Delete
 59. Good writing. Congrats.

  Please read the below post and share it with your friends for a social cause.

  http://najeemudeenkp.blogspot.in/2012/05/blog-post.html

  With Regards,
  Najeemudeen K.P

  ReplyDelete
 60. അങ്ങിനെ അടച്ചു ആക്ഷേപിക്കുന്നത് വിഡ്ഢിത്തം ആണ്. ''ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്കുതന്നെ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ'' എന്നേ പറയാന്‍ തോന്നുന്നുള്ളൂ. ഉണ്ണിയേട്ടാ, ഈ വിയോജനക്കുറിപ്പ് നന്നായി. ഞാനും ഒരുപാട് മറ്റുപലരും എന്നപോലെ താങ്കളുടെ ചിന്താഗതിയോട് യോജിക്കുന്നു.

  ReplyDelete
 61. ഈ ബ്ലോഗ്‌ എഴുത്തുകാര്‍ എന്ന വിഭാഗം ജന്മം കൊണ്ടപ്പോള്‍ ഏറ്റവും കൂടുതല്‍ കൈപൊള്ളിയത് ഈ അച്ചടി സാഹിത്യത്തിനാണ് ,അതിന്റെ തലതൊട്ടപ്പന്‍മാര്‍ക്ക്‌ ആണ് .അപ്പോള്‍ ഇങ്ങനെയുള്ള ആക്ഷേപങ്ങള്‍ അവര്‍ പുലമ്പും അത്ര തന്നെ

  ReplyDelete
 62. Najeemudeen.k.P,
  Thanks
  Premakumaran Nair Malankot,
  ഡോക്ടര്‍ , വളരെ നന്ദി. മുകളില്‍ ശ്രി. പ്രദീപ്കുമാര്‍ രേഖപ്പെടുത്തിയ അഭിപ്രായം നോക്കൂ. ആ ലേഖകന്‍റെ തനിസ്വരൂപം മനസ്സിലാവും.
  ഗീതാകുമാരി,
  യഥാര്‍ത്ഥ വസ്തുത ഇതുതന്നെയാണ്.

  ReplyDelete
 63. നിലാവ് നോക്കി നായ കുരയ്ക്കുംബോലെ..ആരോ എന്തോ പറയട്ടെ.

  ReplyDelete