Thursday, October 31, 2013

ആദരാഞ്ജലികൾ.

ശ്രി. സി. കെ. ഗോപിനാഥമേനോൻ അന്തരിച്ചു. ഇന്നലെ രാത്രിയാണ് ഞാൻ ആ വിവരം അറിയുന്നത്. ഇന്ന് കാലത്തുതന്നെ ഞാൻ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് അന്ത്യോപചാരമർപ്പിച്ചു.

കോളേജിൽ പഠിക്കുന്ന കാലത്താണ് ഞാൻ ഗോപിയേട്ടനെ പരിചയപ്പെടുന്നത്. സജീവ കോൺഗ്രസ്സ് പ്രവർത്തകനായ അദ്ദേഹം കേരള സർവ്വോദയ സംഘം ജീവനക്കാരനായിരുന്നു. അതിൻറെ സെക്രട്ടറിയായിട്ടാണ് സേവനത്തിൽ നിന്ന് അദ്ദേഹം വിരമിച്ചത്.

പറളി പീപ്പിൾസ് റിക്രിയേഷൻ ക്ലബ്ബിലെ അംഗങ്ങളായിരുന്നു ഞങ്ങൾ രണ്ടുപേരും. മൂന്ന് വ്യാഴവട്ടകാലത്തിലധികം ദിവസവും ഞങ്ങൾ ക്ലബ്ബിൽ ഒത്തു കൂടിയിരുന്നു.ഒരു അനിയനോടെന്നവണ്ണം സ്നേഹവാത്സല്യങ്ങളോടെയാണ് ഗോപിയേട്ടൻ എന്നോട്  പെരുമാറിയിട്ടുള്ളത്. തൻറെ രാഷ്ട്രീയകാഴ്ചപ്പാട് ക്ലബ്ബിലെ മറ്റ് അംഗങ്ങളിലേക്ക് പകർത്താൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഞാൻ ഗോപിയേട്ടനെ അവസാനമായി കണ്ടത്. കാലിൽ അനുഭവപ്പെട്ടിരുന്ന വേദന എറണാകുളത്ത് ചികിത്സ തുടങ്ങിയതോടെ ഭേദപ്പെട്ടു വരുന്നതായി അന്ന് എന്നോട് പറയുകയുണ്ടായി. വളരെനേരം സംസാരിച്ച ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.

പല കാലഘട്ടങ്ങളിൽ പറളി റിക്രിയേഷൻ ക്ലബ്ബ് അംഗങ്ങളായിരുന്ന മൺമറഞ്ഞ താഴെ പറയുന്ന സുഹൃത്തുക്കളുടെ പട്ടികയിൽ ഞാൻ വ്യസനസമേതം ശ്രി.സി.കെ. ഗോപിനാഥമേനോൻറെ പേരും ഉൾപ്പെടുത്തുന്നു.

അബ്ദുൾ സുബ്ബാൻ
അപ്പുക്കുട്ടൻ നായർ
അയ്യപ്പൻ
ബാലൻ നായർ വയങ്കര
ബാലകൃഷ്ണൻ നായർ ( ഹെൽത്ത് ഇൻസ്പെക്ടർ )
ചന്ദ്രൻ ( കെ.എസ്.ഇ.ബി )
ചന്ദ്രൻ മാസ്റ്റർ
ഗുരുസ്വാമി നാടാർ
ഹരിദാസ് മന്ദിരപ്പുള്ളി
ജനാർദ്ദനൻ
കുട്ടുമണി മാസ്റ്റർ
കുഞ്ഞുമോൻ ( കെ.എസ്.ആർ.ടി.സി )
കുട്ടൻ. ഇ.കെ
മൊയ്തീൻ. എ.കെ
മാധവൻ നായർ
രാമകൃഷ്ണൻ
സേതുമാധവൻ നായർ
ത്യാഗരാജൻ.
ഗോപിനാഥ മേനോൻ. സി.കെ

എല്ലാവർക്കും ഒരുപിടി കണ്ണുനീർ പൂക്കൾ.

6 comments:

  1. ആദരാഞ്ജലികൾ.

    ReplyDelete
  2. ഓരോരുത്തറായി അരങ്ങൊഴിയുന്നു...
    ഒരു നെടുവീര്‍പ്പോടെ നാം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
    Replies
    1. അതെ. വേര്‍പിരിയുന്നവരെക്കുറിച്ചോര്‍ത്ത് ജീവിക്കുന്നവര്‍ നെടുവീര്‍പ്പിടുന്നു.

      Delete