Monday, April 18, 2011

തിരൂര്‍ ബ്ലോഗ് മീറ്റ് - മാദ്ധ്യമങ്ങളുടെ ദൃഷ്ടിയില്‍.

2011 ഏപ്രില്‍ 17 ന്ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ചേര്‍ന്ന ബ്ലോഗ് മീറ്റിനെക്കുറിച്ച് മനോരമ ദിനപത്രം ( മലപ്പുറം എഡിഷന്‍ ) വിശദമായ വാര്‍ത്ത നല്‍കുകയുണ്ടായി. ഇതേ വാര്‍ത്ത മനോരമ ഓണ്‍ ലൈനിലും മനോരമ ന്യൂസ് ചാനലിലും ( നാട്ടുവാര്‍ത്ത ) വന്നിട്ടുണ്ട്. അവയുടെ ലിങ്ക് താഴെ കൊടുക്കുന്നു. http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=4393754&contentId=9176555

Sunday, April 3, 2011

തിരൂര്‍ ബ്ലോഗ് മീറ്റ് - 17 ഏപ്രില്‍ 2011.

കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ പലവട്ടം തുഞ്ചന്‍ പറമ്പിന്ന് മുന്നിലൂടെ എനിക്ക് പോകേണ്ടി വന്നിട്ടുണ്ട്.പക്ഷെ ഒരേയൊരു പ്രാവശ്യം മാത്രമേ അവിടെ പോവാന്‍ കഴിഞ്ഞിട്ടുള്ളു. വെട്ടു കല്ലില്‍ പണി കഴിച്ചിട്ടുള്ള മതില്‍ക്കെട്ടിനുള്ളില്‍ മലയാള ഭാഷയുടെ പിതാവിന്‍റെ സ്മരണകള്‍ ഉറങ്ങുന്നു. ഈ സ്ഥലം ബ്ലോഗ് മീറ്റിന്ന് വേദിയായി തിരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമായി.

എന്‍റെ അറിവില്‍ മീറ്റ് നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സൌകര്യപ്രദമെന്ന് തോന്നിയ മാര്‍ഗ്ഗം ചുവടെ കൊടുക്കുന്നു.

മീറ്റ് നടക്കുന്ന സ്ഥലത്തേക്ക് എത്താനുള്ള വഴികള്‍ :-

ട്രെയിന്‍ സൌകര്യങ്ങള്‍ :-

വടക്കു നിന്ന് വരുന്നവര്‍ക്ക് :-

1. കോഴിക്കോട് നിന്ന് രാവിലെ 5.15 മണിക്ക് പുറപ്പെടുന്ന കോഴിക്കോട് - കൊയമ്പത്തൂര്‍ പാസ്സഞ്ചറില്‍ വരുന്ന പക്ഷം രാവിലെ 6.30 ന്ന് തിരൂര്‍ സ്റ്റേഷനില്‍ എത്താം.
2. കണ്ണൂരില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് പോവുന്ന ഫാസ്റ്റ് പാസ്സഞ്ചര്‍ ട്രെയിനില്‍ വരുന്ന പക്ഷം കാലത്ത്9.30 ന്ന് തിരൂരിലെത്താം.

തെക്ക് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് :-

1. ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം - മംഗലാപുരം ട്രെയിനില്‍ വരുന്ന പക്ഷം രാവിലെ 5.30 ന്ന്തിരൂരിലെത്താം. ( രാത്രി 8.10 ന്ന് പുറപ്പെടുന്ന 16348 മംഗലപുരം - തിരുവനന്തപുരം ട്രെയിനില്‍തിരിച്ചു പോവാനും സാധിക്കും )
2. തൃശ്ശൂരില്‍ നിന്ന് രാവിലെ പുറപ്പെടുന്ന തൃശ്ശൂര്‍ - കണ്ണൂര്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ വരുന്നവര്‍ക്ക് രാവിലെ8.45 ന്ന് തിരൂരില്‍ എത്താം.

പാലക്കാട് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് :-

രാവിലെ 5.40 ന്ന് ഒലവക്കോട് നിന്ന് നിലമ്പൂരിലേക്ക് പോവുന്ന പാസ്സഞ്ചര്‍ ടെയിനില്‍ ഷൊര്‍ണ്ണൂരിലെത്തി അവിടെ നിന്നും മേല്‍ കാണിച്ച തൃശ്ശുര്‍ - കണ്ണൂര്‍ പാസ്സഞ്ചറില്‍ മാറി കേറി തിരൂരിലെത്താം. ( പാലക്കാട്നിന്നും തിരൂരിലേക്ക് നേരിട്ട് ടിക്കറ്റ് എടുക്കുന്നതാണ് നല്ലത്. ഷൊര്‍ണ്ണൂരിലിറങ്ങി ടിക്കറ്റ് വാങ്ങാനുള്ള സമയം കിട്ടില്ല )

റോഡ് മാര്‍ഗ്ഗം വരാനുള്ള വഴികള്‍ :-

വടക്ക് നിന്നുള്ളവര്‍ക്ക് :-

ഹൈവേ വഴി വരുന്ന പക്ഷം കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്ന് തിരിഞ്ഞ് വൈലത്തൂര്‍ വഴി തിരൂരിലെത്താം. പരപ്പനങ്ങാടി, താനൂര്‍ വഴിക്കും തിരൂരിലെത്താവുന്നതാണ്.

തെക്ക് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് :-

തൃശ്ശൂര്‍ കുന്നംകുളം എടപ്പാള്‍ വഴി വരാം.

പാലക്കാട് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് :-

1. ഒറ്റപ്പാലം , പട്ടാമ്പി, കൊപ്പം,വളാഞ്ചേരി, പുത്തനത്താണി, വൈലത്തൂര്‍ വഴി.
2. കോങ്ങാട്, ചെര്‍പ്പുളശ്ശേരി, കൊപ്പം വളാഞ്ചേരി, പുത്തനത്താണി, വൈലത്തൂര്‍ വഴി.
3. കോഴിക്കോട് ബസ്സുകളില്‍ വരുന്നവര്ക്ക് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരൂരിലേക്ക് ബസ്സ് കിട്ടുന്നതാണ്.

( തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും തുഞ്ചന്‍ പറമ്പിലേക്ക്ഓട്ടോറിക്ഷയിലെത്താം.ദൂരം 2 കിലോമീറ്ററില്‍ താഴെ ).

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ സൌകര്യപ്രദമായ മറ്റു മാര്‍ഗ്ഗങ്ങള്‍ അറിവുള്ളവര്‍ ദയവായി അഭിപ്രായം രേഖപ്പെടുത്തുക.