Sunday, September 11, 2011

കണ്ണൂര്‍ ബ്ലോഗ് മീറ്റ്..

ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ ഉണ്ടാവാറുള്ളതിനാല്‍ കുറച്ചു കാലമായി വീട്ടുകാര്‍ എന്നെ എങ്ങോട്ടും ഒറ്റയ്ക്ക് അയയ്ക്കാറില്ല. രണ്ടു മക്കള്‍ സ്ഥലത്തില്ലാത്തതിനാലും, വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ഒരു മകന് പറ്റാത്തതിനാലും കണ്ണൂരിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടി വന്നു.



എങ്കിലും രാവിലെ മുതല്‍ മീറ്റിനെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സ് മുഴുവന്‍. ഉച്ചയോടു കൂടി ഷെറിഫ് സാറിനെ മൊബൈലില്‍ വിളിച്ചു. അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല. എന്തെങ്കിലും തിരക്കിലായിരിക്കുമെന്ന് കരുതി പൊന്മളക്കാരനെ വിളിച്ചു. അദ്ദേഹത്തോട് മീറ്റില്‍ പങ്കുകൊള്ളാന്‍ കഴിയാഞ്ഞതിലുള്ള വിഷമം പറഞ്ഞു. ഷെറിഫ് സാറിനേയും , കുമാരനേയും , ബിലാത്തി പട്ടണത്തേയും അദ്ദേഹം ഫോണിലൂടെ ബന്ധപ്പെടുത്തി.



അമ്പതിലേറെ ആളുകള്‍ സന്നിഹിതരായിട്ടുണ്ടെന്ന് അറിഞ്ഞു. എല്ലാവരേയും നേരില്‍ കാണാനുള്ള അവസരം ഇല്ലാതായതിലുള്ള വിഷമമുണ്ട്. അല്ലെങ്കിലും മനസ്സ് എത്തുന്ന ഇടത്ത് ശരീരം എത്തിക്കോളണമെന്നില്ലല്ലോ. മീറ്റിനെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോകളും ബ്ലോഗില്‍ ഉണ്ടാവും എന്നൊരു ആശ്വാസമുണ്ട്. അടുത്തൊരു ബ്ലോഗ് മീറ്റില്‍ വെച്ച് എല്ലാവരേയും കാണാനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.