Friday, February 10, 2012

ടോയ്‌ലറ്റ് സാഹിത്യം - വീണ്ടും.

ബ്ലോഗ് സാഹിത്യം ടോയ്‌ലറ്റ് സാഹിത്യമാണ് എന്ന അധിക്ഷേപത്തിന്ന് ശേഷം വീണ്ടും സമാനമായ ഒരു പരാമര്‍ശം ഉണ്ടായിരിക്കുന്നു. ഇത്തവണ അത് മാതൃഭൂമി വാരികയുടെ താളുകളിലാണ്. പുസ്തകം 89, ലക്കം 49 ലെ വായനക്കാര്‍ എഴുതുന്നു എന്ന പംക്തിയില്‍ '' തകര്‍ന്നത് ആഴ്ചപ്പതിപ്പിന്‍റെ ജനോന്മുഖ ഭാവുകത്വം, പ്രതി പത്രാധിപര്‍ '' എന്ന കുറിപ്പ് നോക്കുക.

ബ്ലോഗിനെ കുറിച്ചുള്ള വരികള്‍ ഇങ്ങിനെ :-

സ്വന്തം ഇച്ഛാഭംഗം സ്കൂള്‍ കുട്ടികള്‍ മൂത്രപ്പുരയുടെ ചുവരിലാണ് മുഖ്യമായി എഴുതി പ്രകടിപ്പിക്കാറുള്ളത്. സമാനമായ ആത്മാവിഷ്ക്കാരങ്ങള്‍ക്ക് ബ്ലോഗ് മുതലായ ഡിജിറ്റല്‍ ഇടങ്ങള്‍ ഇന്നുണ്ടെന്ന് ലേഖകനെ ബോധ്യപ്പെടുത്താന്‍ പത്രാധിപര്‍ക്ക് കഴിയേണ്ടതായിരുന്നു.

ഇതുകൊണ്ടും തീരുന്നില്ല. ചുവടെ ചേര്‍ത്തത് കൂടി ശ്രദ്ധിക്കുക :-

1. അവിവാഹിതകളും വിധവകളും എഴുത്തുകാരികളുമെല്ലാമായ സ്ത്രീകളെക്കുറിച്ചുള്ള തന്‍റെ ( നീച ) ധാരണകള്‍ പ്രകാശിപ്പിക്കാനും തന്‍റെ ശേഷിക്കുറവ് ദൃഷ്ടാന്ത സഹിതം വിവരിക്കാനും ഒരു ബ്ലോഗ് തുടങ്ങാന്‍ പുതൂരിനെ ഉപദേശിച്ച് വിട്ടിരുന്നെങ്കില്‍ ആഴ്ചപ്പതിപ്പിന് അതിന്‍റെ പുതിയ മുഖം സംരക്ഷിച്ച് നിര്‍ത്താമായിരുന്നു.

2. ഓരോ സ്ത്രീയുടേയും ഏറ്റവും ഇഷ്ടപ്പെട്ട അവയവം ഏതെന്നുള്ള വിവരങ്ങള്‍ പട്ടികയായും ലിങ്കായും ഉള്‍പ്പെടുത്താനുള്ള സൌകര്യങ്ങള്‍ പുതൂരിന് ഫലപ്രദമായി ഉപയോഗിക്കാനും കഴിയുമായിരുന്നു.

ബ്ലോഗിന്‍റെ നല്ല വശങ്ങള്‍ പൂര്‍ണ്ണമായും തമസ്ക്കരിച്ചുകൊണ്ടുള്ള ആക്ഷേപമായി മാത്രമേ ഇതിനെ കാണാനാവൂ.