Sunday, February 13, 2011

3. കൂപ്പുകൈ

Tuesday, August 25, 2009

ക്ഷേത്ര പരിപാലന സമിതി ചെയര്‍മാനായ സമുദായ നേതാവിനോടുള്ള വ്യക്തിപരമായ അടുപ്പം ഒന്ന് മാത്രമാണ് ഗ്രാമത്തിലെ ജീര്‍ണ്ണിച്ച ക്ഷേത്രം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സന്ദര്‍ശിക്കാമെന്ന് സമ്മതിക്കാനുള്ള കാരണം.

ക്ഷേത്ര മുറ്റത്ത് ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് ഒന്ന് കനിഞ്ഞാല്‍ ക്ഷേത്രത്തിലേക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിക്കുമെന്നും , അദ്ദേഹത്തെ ശരിക്കൊന്ന് സന്തോഷിപ്പിക്കുവാന്‍ നിറകുംഭം , താലപ്പൊലി എന്നിവയോടെ നാട്ടുകാര്‍ അദ്ദേഹത്തെ സ്വീകരിക്കണം എന്നുമുള്ള നിര്‍ദ്ദേശം നേതാവ് യോഗത്തില്‍ വെച്ചു.

' ഭഗവാന്‍ വിചാരിച്ചാല്‍ അതൊക്കെ തോന്നിക്കാന്‍ വല്ല വിഷമം ഉണ്ടോ ' എന്ന് ശാന്തിക്കാരന്‍ പറഞ്ഞതിനെ കളിയാക്കി ' താനുണ്ണാ തേവര് എങ്ങിനെയാ വരം കൊടുക്കുന്നത് ' എന്ന് നേതാവ് പുച്ഛത്തോടെ പറഞ്ഞു.

ശ്രീ കോവിലിനകത്ത് നിന്ന് ദേവന്‍ അത് കേട്ടു. ശരിയാണ്. നിത്യ നിദാനത്തിന്ന് വഴിയില്ല. ഒരു വിളക്ക് എണ്ണയ്ക്കും നാഴി അരി നേദ്യത്തിന്നും വക കാണാതെ വിഷമിക്കുന്നു. 'പ്രസിഡണ്ടേ ശരണം' എന്ന് ദേവന്‍ മനസ്സില്‍ ഓര്‍ത്തു. ഓരോ കാലത്ത് ഓരോരുത്തര്‍ക്കാണല്ലോ കാര്യങ്ങള്‍ നടത്താനുള്ള കഴിവ് . പണ്ടൊക്കെ ദേവന്‍ സര്‍വ്വ ശക്തനായിരുന്നു. ഇപ്പോഴത്തെ കാലത്ത് അധികാരം ഉള്ളവരാണ് പ്രതാപികള്‍.

സന്ദര്‍ശനം ഒരു ആഘോഷമായി മാറി. വിശിഷ്ഠ അതിഥിക്കായി ശ്രീകോവിലിന്‍റെ വാതില്‍ തുറന്നു. അത്ഭുതം. ദേവന്‍ വരദാഭയങ്ങള്‍ നല്‍കിയിരുന്ന കൈകള്‍ കൂപ്പി തൊഴുത് നില്‍ക്കുന്നു.


എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

5 comments:

ramanika said...

ithum nannayi!

ഉറുമ്പ്‌ /ANT said...

ദേവന്‍ വരദാഭയങ്ങള്‍ നല്‍കിയിരുന്ന കൈകള്‍ കൂപ്പി തൊഴുത് നില്‍ക്കുന്നു

നന്നായി .

കണ്ണനുണ്ണി said...

ഗുരുവായൂരപ്പന്‍ ഇനി ഒരീസം നിവേദനവും ആയി തിരോന്തോരത്ത് പോയെന്ന് കേട്ടാല്‍ അത്ഭുത പെടാന്‍ ഇല്യ.. അല്ലെ? :)

raj said...

കലികാലവൈഭവം. നല്ല ആക്ഷേപഹാസ്യം.

keraladasanunni said...

ramanika,ഉറുമ്പ്/ANT,കണ്ണനുണ്ണി,raj
നന്ദി. അധികാരം കയ്യാളുന്നവര്‍ തീരുമാനിക്കുന്നതേ നടപ്പിലാവൂ. ദൈവങ്ങളെ പോലും അവര്‍ ചൊല്‍പ്പടിയിലാക്കി.
palakkattettan

No comments:

Post a Comment